Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ...

മുൻ മുഖ്യമന്ത്രിമാർക്ക്​ സ്​ഥിരതാമസം: യു.പി സർക്കാറി​െൻറ നിയമം സുപ്രീംകോടതി റദ്ദാക്കി

text_fields
bookmark_border
മുൻ മുഖ്യമന്ത്രിമാർക്ക്​ സ്​ഥിരതാമസം: യു.പി സർക്കാറി​െൻറ നിയമം സുപ്രീംകോടതി റദ്ദാക്കി
cancel

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിമാർക്ക്​ സർക്കാർ വക സ്​ഥിരതാമസം അനുവദിക്കുന്ന യു.പി സർക്കാറി​​​​െൻറ പുതിയ നിയമം സുപ്രീംകോടതി റദ്ദാക്കി. സർക്കാർ ബംഗ്ലാവുകളിൽ സ്​ഥിരമായി താമസിക്കാൻ മുൻ മുഖ്യമന്ത്രിമാർക്ക്​ നിയമപരമായ അവകാശമില്ലെന്ന്​ സുപ്രീം കോടതി  ഉത്തരവിൽ വ്യക്​തമാക്കി. 

മുൻ മുഖ്യമന്ത്രിമാർ ഒാഫീസ്​ കൈകാര്യം ചെയ്യാത്തതിനാൽ അവർക്ക്​ ഇത്തരം സൗകര്യങ്ങൾ അനുവദിക്കാൻ കഴിയില്ല. യു.പി മുഖ്യമന്ത്രിമാരുടെ ശമ്പളം, അലവൻസ്​ തുടങ്ങി വിവിധ തരത്തിലുള്ള വ്യവസ്​ഥകൾ അനുശാസിക്കുന്ന 2016ലെ നിയമത്തി​​​​െൻറ സെഷൻ 4(3) ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

മുൻ രാഷ്​ട്രപതിമാർ, പ്രധാനമന്ത്രിമാർ, മറ്റു സംസ്​ഥനങ്ങളിലെ മുൻ മുഖ്യമന്ത്രിമാർ എന്നിവർക്കും അവർ മുൻപ്​ വഹിച്ചിരുന്ന സ്​ഥാനത്തി​​​​െൻറ പേരിൽ ഇത്തരം സൗകര്യങ്ങൾ ചെയ്​ത​ുകൊടുക്കാൻ കഴിയില്ലെന്ന്​ കോടതി വ്യക്​തമാക്കി. 

ലോക്​ പ്രഹരി എന്ന സന്നദ്ധ സംഘടനയാണ്​ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകിയത്​. ലഖ്​നോവിലെ സർക്കാർ ബംഗ്ലാവുകളിൽ കഴിയുന്ന എല്ലാ മുൻ മുഖ്യമന്ത്രിമാരും വസതി ഒഴിയണമെന്ന്​ സുപ്രീംകോടതി 2016 ആഗസ്​റ്റ്​ അവസാനം ഉത്തരവിട്ടിരുന്നു. ഉത്തരവ്​ വന്ന്​ മൂന്നാഴ്​ചയായപ്പോഴാണ്​ മുൻ മുഖ്യമന്ത്രിമാർക്ക്​ സർക്കാർ വക സ്​ഥിരതാമസം അനുവദിക്കുന്ന തരത്തിൽ യു.പിയിൽ പുതിയ നിയമം കൊണ്ടുവന്നത്​. 

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്, രാജസ്​ഥാൻ ഗവർണർ കല്യാൺ സിങ്​, സമാജ്​വാദി പാർട്ടി നേതാവ്​ മുലായം സിങ്​ യാദവ്​, ബി.എസ്​.പി നേതാവ്​ മായാവതി, കോൺഗ്രസ്​ നേതാക്കളായ എൻ.ഡി തിവാരി, രാംനരേഷ്​ യാദവ്​ എന്നിവരെ ഉത്തരവ്​ ബാധിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspermanent residential accommodationFormer CMsupreme courtUttar Pradesh
News Summary - Supreme Court quashed the law passed by Uttar Pradesh - India News
Next Story