ന്യൂഡൽഹി: കശ്മീരിലെ ഷോപിയാനിൽ സൈന്യം നടത്തിയ വെടിെവപ്പിൽ സിവിലിയൻ കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതനായ ൈസെനിക ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുന്നത് സുപ്രീം കോടതി തടഞ്ഞു.
മേജർ ആദിത്യകുമാറിെനതിരെ നടപടി സ്വീകരിക്കുന്നതിനാണ് സുപ്രീം കോടതി സ്റേറ നൽകിയിരിക്കുന്നത്. ആദിത്യകുമാറിെൻറ പിതാവ് െലഫ്. കേണൽ കരംവീർ സിങ് നൽകിയ ഹരജിയിലാണ് നടപടി.
േഷാപിയാനിൽ ൈസന്യം നടത്തിയ വെടിെവപ്പിൽ സിവിലിയൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കേസ് റദ്ദാക്കണെമന്ന് ആവശ്യപ്പെട്ടാണ് കരംവീർ സിങ് ഹരജി നൽകിയത്. കശ്മീർ െപാലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് മേജർ ആദിത്യ കുമാറിെൻറ പേര് ഒഴിവാക്കണമെന്നായിരുന്നു ഹരജിയിെല ആവശ്യം.
ജനുവരി 27ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മേജർ ഉൾപ്പെടെയുള്ള സൈനികർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വാഹന വ്യൂഹത്തിനു കല്ലെറിഞ്ഞ ആൾക്കൂട്ടത്തിനു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിലെ ‘പത്ത് ഗർവാൾ’ യൂനിറ്റിലെ മേജർ ആദിത്യ ആണ് വെടിയുതിർത്തതെന്ന് എഫ്.െഎ.ആറിൽ പറയുന്നു. വെടിെവപ്പിൽ സിവിലിയൻ കൊല്ലപ്പെട്ടിരുന്നു.