എൻ.എസ്.എ ചുമത്തിയ വിദ്യാർഥിയെ മോചിപ്പിക്കണം -സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: മധ്യപ്രദേശിൽ ദേശീയ സുരക്ഷ നിയമ പ്രകാരം (എൻ.എസ്.എ) തടവിലാക്കപ്പെട്ട നിയമ വിദ്യാർഥി അന്നുവിനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്.
വിദ്യാർഥിയെ തടവിലാക്കാൻ മധ്യപ്രദേശിലെ ബേതുൽ ജില്ല മജിസ്ട്രേറ്റ് 2024 ജൂലൈ 11ന് പുറപ്പെടുവിച്ച ഉത്തരവ് തെറ്റാണെന്നും ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിച്ചു. ബേതുലിലെ സർവകലാശാല കാമ്പസിൽ പ്രഫസറുമായി ഏറ്റുമുട്ടിയതിനു ശേഷമുണ്ടായ സംഘർഷത്തെ തുടർന്നാണ് അന്നുവിനെതിരെ പൊലീസ് കേസെടുത്തത്.
ആദ്യം കൊലപാതകശ്രമവും മറ്റ് കുറ്റകൃത്യങ്ങളുമാണ് ചുമത്തിയത്. പിന്നീട് എൻ.എസ്.എ ചുമത്തി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നിലവിൽ ഭോപാലിലെ സെൻട്രൽ ജയിലിലാണ് വിദ്യാർഥി. ഫെബ്രുവരി 25ന് അന്നുവിന്റെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി മധ്യപ്രദേശ് ഹൈകോടതി തള്ളിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

