Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തർ സംസ്​ഥാന...

അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം -സുപ്രീംകോടതി

text_fields
bookmark_border
അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: ലോക്​ഡൗണിനെ തുടർന്ന്​ നാട്ടിലേക്ക്​ പലായനം ചെയ്യുന്ന അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന്​ സുപ്രീംകോടതി. ഏതു സംസ്​ഥാനങ്ങളിൽനിന്നാണോ ട്രെയിൻ പുറപ്പെടുന്നത്​ ആ സംസ്​ഥാനങ്ങൾക്കായിരിക്കും ആദ്യ ദിവസത്തെ ചുമതല. പിന്നീട്​ അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ ഭക്ഷണം വെള്ളവും ഉറപ്പാ​​ക്കേണ്ടത്​ റെയിൽവേ ആയിരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. 

തൊഴിലാളികളിൽനിന്ന്​ യാത്രാക്കൂലി ഇൗടാക്കരുത്. കേന്ദ്ര സംസ്​ഥാന സർക്കാരുകൾക്കൊപ്പം റെയിൽവേയും തൊഴിലാളികളുടെ യാത്രാക്കൂലി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്​റ്റിസ്​ അശോക്​ ഭൂഷണി​​​െൻറ അധ്യക്ഷതയിലുള്ള ബെഞ്ചാണ്​ സുപ്രധാന വിധി പുറപ്പെടുവിച്ചത്​. 

തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം, യാ​ത്ര പ​ദ്ധ​തി എ​ന്നി​വ​യു​ടെ വി​ശ​ദാം​ശം സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ ടെ​യി​നി​ന്​ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ​െറ​യി​ൽ​വേ ന​ൽ​ക​ണം. 

സംസ്​ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാൻ എന്താണ്​ ചെയ്​തതെന്ന്​ സുപ്രീംകോടതി ആരാഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. അവരോട് യാത്രക്ക്​ പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം.ആര്‍. ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ങ്ങ​ൾ​ക്കു​നേ​രെ ക​ണ്ണ​ട​ച്ച സു​പ്രീം​കോ​ട​തി​ക്കെ​തി​രെ മു​ന്‍ ജ​ഡ്ജി​മാ​ര്‍ രൂ​ക്ഷ വി​മ​ര്‍ശ​ന​മു​ന്ന​യി​ക്കു​ക​യും ഹൈ​കോ​ട​തി​ക​ള്‍ മ​നു​ഷ്യ​ത്വ​പ​ര​മാ​യി ഇ​ട​പെ​ടു​ക​യും 20 മു​തി​ര്‍ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ര്‍ ക​ത്തെ​ഴു​തു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് നി​ല​പാ​ട് മാ​റ്റി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. കേന്ദ്രസർക്കാരിന്​ വേണ്ടി സോളിസിറ്റർ ജനറൽ തു​ഷാ​ര്‍ മേ​ത്തയാണ്​ ഹാജരായത്​. 

കേ​സി​ല്‍ ക​ക്ഷി ചേ​രാ​നെ​ത്തി​യ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​ര്‍ക്കു​നേ​രെ കേ​ന്ദ്ര സ​ര്‍ക്കാ​റി​​െൻറ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത അ​ധി​ക്ഷേ​പം ന​ട​ത്തി. ഒ​റ്റ​പ്പെ​ട്ട സം​ഭ​വം ആ​വ​ര്‍ത്തി​ച്ച് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​താ​ണ് പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കേ​സ് ജൂ​ണ്‍ അ​ഞ്ചി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMigrant workerslockdownsupreme court
News Summary - Supreme Court Order On Migrants -India news
Next Story