അവയവദാനം: സംസ്ഥാനങ്ങളുമായി ആലോചിച്ച് ദേശീയ നയം രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: അവയവ ദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ദേശീയ നയം രൂപവത്കരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയുടെ ബെഞ്ച് നിർദേശം നൽകിയത്.
ഈ വിഷയത്തിൽ ആന്ധ്രപ്രദേശിനെ 2011ലെ നിയമദേദഗതി നടപ്പാക്കാൻ കേന്ദ്രം പ്രേരിപ്പിക്കണമെന്നും മനുഷ്യാവയവ, കോശമാറ്റ നിയമങ്ങൾ (2014) ഇതുവരെ നടപ്പാക്കാത്ത തമിഴ്നാട്, കർണാടക, മണിപ്പൂർ പോലുള്ള സംസ്ഥാനങ്ങൾ അത് വേഗത്തിൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അവയവദാനത്തിന് കേന്ദ്രം ദേശീയ നയം ഉണ്ടാക്കണം. ഇതിൽ അവയവങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് മാതൃകാ ചട്ടങ്ങളുണ്ടാക്കണം. ഈ രംഗത്ത് നിലനിൽക്കുന്ന ലിംഗ, ജാതി മുൻധാരണകൾ അവസാനിപ്പിക്കണം.
വിവിധ സംസ്ഥാനങ്ങൾ വിവിധ ചട്ടങ്ങളുണ്ടാകുന്നതിനുപകരം രാജ്യമാകെ ഒരു ചട്ടമുണ്ടാകണം. അവയവ ദാതാക്കൾ ചൂഷണം ചെയ്യപ്പെടരുത്. ഇതിനെ വാണിജ്യവത്കരിക്കുകയും ചെയ്യരുത്. അവയവദാതാക്കൾക്ക് ശസ്ത്രക്രിയക്കുശേഷം പരിഗണന ഉറപ്പാക്കാൻ വ്യവസ്ഥയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

