Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാം ലോകത്തിന്​...

നാം ലോകത്തിന്​ നൽകുന്ന സൂചനയാണിത്​; മലിനീകരണത്തിൽ വിമർശനവുമായി സുപ്രീം കോടതി

text_fields
bookmark_border
നാം ലോകത്തിന്​ നൽകുന്ന സൂചനയാണിത്​; മലിനീകരണത്തിൽ വിമർശനവുമായി സുപ്രീം കോടതി
cancel

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട്​ സർക്കാറിനെതിരെ വിമർശനവുമായി സുപ്രീം കോടതി. രാജ്യ തലസ്​ഥാനമാണ്​ ഡൽഹിയെന്ന്​ ഒാർമിപ്പിച്ച കോടതി, ഇതിലൂടെ നാം ലോകത്തിന്​ നൽകുന്ന സൂചന എന്താണെന്നും ചോദിച്ചു.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മൂന്നാഴ്ചയായി തുടരുകയാണ്​. ഇതു സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മലിനീകരണ നില താൽകാലികമായി കുറഞ്ഞാലും ഈ കേസ്​ പരിഗണിക്കുന്നത്​ തുടരുമെന്നും ഗൗരവമുള്ള വിഷയമാണെന്നും കോടതി ചൂണ്ടികാട്ടി.

'രാജ്യ തലസ്​ഥാനമാണിത്​. മൊത്തം ലോകത്തിന്​ നാം നൽകുന്ന സൂചന എന്താണെന്ന്​ നോക്കണം' -കോടതി ഒാർമിപ്പിച്ചു.

അടുത്ത മൂന്ന്​ ദിവസത്തെ അവസ്​ഥ നിരീക്ഷിച്ച ശേഷം തിങ്കളാഴ്ച കേസ്​ പരിഗണിക്കുമെന്ന്​ കോടതി പറഞ്ഞു. സ്​ഥിതി മെച്ചപ്പെടുകയാണെങ്കിൽ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താമെന്ന്​ കോടതി പറഞ്ഞു.

അന്തരീക്ഷത്തിന്‍റെ മലിനീകരണ നില നിരന്തരം നിരീക്ഷിക്കുകയും മോശമായ അവസ്​ഥയിലേക്ക്​ എത്തുന്നതിന്​ മുമ്പ്​ നടപടികൾ കൈകൊള്ളുകയും വേണമെന്ന്​ കോടതി സർക്കാറിനെ ഒാർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi air pollutionDelhi pollutionsupreme court
News Summary - Supreme Court On Delhi Pollution
Next Story