പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിച്ചാൽ മാത്രം പോര, അവ പ്രവർത്തിക്കുകയും വേണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിച്ചാൽ മാത്രം പോര അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് സുപ്രീംകോടതി വിമർശനം. പൊലീസ് സ്റ്റേഷനുകളിലെ സി.സി.ടി.വി കാമറ സംബന്ധിച്ച പ്രശ്നത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് പരാമർശം.
ഒരു വർഷത്തിനിടെ രാജസ്ഥാനിൽ 11 പേർ കസ്റ്റഡി മരണത്തിനിരയായെന്ന പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഒക്ടോബർ14ന് രാജസ്ഥാനോട് പൊലീസ് സ്റ്റേഷനിൽ സി.സി.ടി.വി സ്ഥാപിക്കാത്തതിനെക്കുറിച്ച് കോടതി ചോദ്യം ഉയർത്തിയിരുന്നു.
മാർച്ച് 31ഓടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ 16 സി.സി.ടി.വി വെക്കുന്നതിനായി 75 കോടി അനുവദിച്ചുവെന്ന് രാജസ്ഥാൻ സർക്കാർ കോടതിക്ക് മറുപടി നൽകി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വികളുടെ കണക്ഷൻ, മെയിനൻസ്, ഡാറ്റ സ്റ്റോറേജ് തുടങ്ങിയവയെക്കുറിച്ച് ആശങ്ക അറിയിച്ചു.
2020ൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ കൂടുതൽ സംസ്ഥാനങ്ങളും ഇത് പാലിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

