കാർഷിക നിയമത്തിെൻറ സാധുത പിന്നീട് പരിശോധിക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാദ കാർഷക നിയമത്തിെൻറ സാധുത ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും പിന്നീടാകാമെന്നും സുപ്രീംകോടതി. അക്രമരഹിതവും മറ്റു പൗരന്മാരുടെ ജീവനും സ്വത്തിനും ഹാനിവരുത്താത്തതും ആയ തരത്തിൽ സമരം ചെയ്യാനുള്ള അവകാശം വിനിയോഗിക്കാമെന്ന് കർഷകരോട് സുപ്രീംകോടതി. സമരം നടത്തുന്ന കർഷകരുെട എണ്ണം തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ല. അത് പൊലീസിന് വിടുകയാണെന്നും ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.
സമരം മറ്റുള്ളവരുെട മൗലികാവകാശത്തെയും ജീവിതത്തെയും ബാധിക്കുന്ന തരത്തിലാകരുത്. പൊലീസും അക്രമത്തിെൻറ വഴി ഉപയോഗിക്കരുത്. സമരത്തിെൻറ ഉേദ്ദശ്യം നിറവേറണമെങ്കിൽ ഇരുകൂട്ടരും സംസാരിക്കണം. വർഷങ്ങളോളം സമരവുമായി പോകാനാവില്ല. സമരം ക്രമസമാധാനത്തിന് വിധേയമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
കർഷകരുടെ സ്ഥിതി ഞങ്ങൾക്കറിയാം. അവരോട് സഹതാപവുമുണ്ട്. എന്നാൽ, സമരം ചെയ്യുന്ന രീതിയെക്കുറിച്ചാണ് പറയുന്നത്. സമിതിയുണ്ടാക്കാനുള്ള നിർദേശത്തെ പഞ്ചാബ് സർക്കാറിന് വേണ്ടി ഹാജരായ പി. ചിദംബരം പിന്തുണച്ചു. കർഷകർ ഡൽഹിയിലേക്ക് മാർച്ചുമായി വന്നതാണെന്നും പൊലീസാണ് അവരെ റോഡിൽ തടഞ്ഞതെന്നും ചിദംബരം ബോധിപ്പിച്ചു.
ബി.ജെ.പി പക്ഷത്തുള്ള മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഒരു ഡൽഹിക്കാരന് വേണ്ടി കേസിൽ വന്നതിനെ ഡൽഹി സർക്കാർ അഭിഭാഷകൻ രാഹുൽ മെഹ്റ എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

