Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഘവ് ഛദ്ദയുടെ ഹരജിയിൽ രാജ്യസഭാ സെക്രട്ടേറിയറ്റിന് സുപ്രീംകോടതി നോട്ടീസ്

text_fields
bookmark_border
രാഘവ് ഛദ്ദയുടെ ഹരജിയിൽ രാജ്യസഭാ സെക്രട്ടേറിയറ്റിന് സുപ്രീംകോടതി നോട്ടീസ്
cancel

ന്യൂഡൽഹി: രാജ്യസഭയിൽനിന്ന് തന്നെ ‘നിയമവിരുദ്ധമായി അനിശ്ചിതകാലത്തേക്ക്’ സസ്പെൻഡ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി രാജ്യസഭാ സെക്രട്ടേറിയറ്റിന് നോട്ടീസ് അയച്ചു.

കേസിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയുടെ സഹായം തേടിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

നോട്ടീസ് അയക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇടക്കാല ആവശ്യങ്ങളൊന്നും രാഘവ് ഛദ്ദ മുന്നോട്ടുവെക്കുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി. ദേശീയ പ്രാധാന്യമുള്ള ഒരു കേസാണ് ഇതെന്നും രാജ്യസഭാ ചട്ടം 266 ചെയർമാന് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം നൽകുന്നില്ലെന്നും ദ്വിവേദി ബോധിപ്പിച്ചു.

അന്വേഷണം നിലനിൽക്കേ ഒരു പാർലമെന്റ് അംഗത്തെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തതിന് ന്യായീകരണമുണ്ടോ? പരാതി പരിശോധിക്കാനും അന്വേഷിക്കാനും അതിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ച ശേഷം സസ്പെൻഷൻ ഉത്തരവ് ഇറക്കാമോ? ഒരു ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തിൽ സമ്മതമില്ലാതെ എം.പിമാരുടെ പേരു ചേർത്തത് അവകാശ ലംഘനമാകുമോ? തുടങ്ങിയ ചോദ്യങ്ങളും ദ്വിവേദി ഉന്നയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court notice to Rajya Sabha Secretariat on Raghav Chadha's petition
Next Story