ഏകനാഥ് ഷിൻഡെക്കും എം.എൽ.എമാർക്കും സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ യഥാർഥ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിച്ച മഹാരാഷ്ട്ര നിയമസഭ സ്പീക്കർ രാഹുൽ നർവേക്കറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ വിഭാഗം നൽകിയ ഹരജിയിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്കും എം.എൽ.എമാർക്കും സുപ്രീംകോടതി നോട്ടീസയച്ചു. രണ്ടാഴ്ചക്കകം പ്രതികരണം അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.
ഹരജി ബോംബെ ഹൈകോടതിക്കും കേൾക്കാമെന്ന് തുടക്കത്തിൽ സുപ്രീംകോടതി പറഞ്ഞെങ്കിലും താക്കറെ വിഭാഗത്തിന്റെ മുതിർന്ന അഭിഭാഷകർ എതിർത്തു. കേസ് കൈകാര്യം ചെയ്യാൻ സുപ്രീംകോടതിയാണ് ഏറ്റവും നല്ലതെന്നും അഭിപ്രായപ്പെട്ടു. ഷിൻഡെ അധികാരം കവർന്നെടുത്തെന്നും ഭരണഘടനാ വിരുദ്ധമായ സർക്കാറിന് നേതൃത്വം നൽകുകയാണെന്നും താക്കറെ വിഭാഗം ഹരജിയിൽ ആരോപിച്ചു.
ഷിൻഡെ ഉൾപ്പെടെ ഭരണകക്ഷിയിലെ 16 എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന താക്കറെ വിഭാഗത്തിന്റെ അപേക്ഷ ജനുവരി 10 ന് പുറപ്പെടുവിച്ച ഉത്തരവിൽ സ്പീക്കർ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

