കേന്ദ്ര സർക്കാറിെൻറ ചാരക്കണ്ണിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും കൈമാറുന്ന വിവരങ്ങൾ നിരീക്ഷിക്കാനുള്ള കേന് ദ്രസർക്കാർ നീക്കത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. കേന്ദ്ര സർക്കാർ ഉത്തരവിനെതിരായ പൊതുതാത്പര്യ ഹരജിയ ിലാണ് കോടതി നോട്ടീസ് അയച്ചത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹരജി ആറാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
ഡിസംബർ 20ന് പുറത്തിറക്കിയ ഉത്തരവിൽ സി.ബി.ഐ, എൻ.ഐ.എ, റോ അടക്കം സർക്കാറിന്‍റെ 10 ഏജൻസികൾക്ക് ഉടമസ്ഥരുടെ അനുമതിയില്ലാതെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങൾ നിരീക്ഷിക്കാമെന്നാണ് പറയുന്നത്.
ഇന്‍റലിജൻസ് ബ്യൂറോ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സെന്‍റർ ബ്യൂറോ ഒാഫ് ഡയറക്ട് ടാക്സ്, ഡയറക്ടർ ഒാഫ് റവന്യൂ ഇന്‍റലിജൻസ്, സി.ബി.ഐ, എൻ.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ് (റോ), ജമ്മു കശ്മീർ, വടക്ക് കിഴക്കൻ, അസം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഒാഫ് സിഗ്നൽ ഇന്‍റലിജൻസ്, ഡൽഹി പൊലീസ് കമീഷണർ എന്നിവർക്കാണ് അനുമതി നൽകിയിട്ടുള്ളത്.
ഉത്തരവ് ശക്തമായ വിമർശനത്തിന് വഴിെവച്ചിരുന്നു. അപകടകരമായ ഇൗ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടാമെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
