ഇൻറർനെറ്റിൽ വിവരം തേടുന്നത് നിയന്ത്രിക്കാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇൻറർനെറ്റിൽനിന്ന് വിവരങ്ങൾ തേടാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ടെന്നും അത് നിയന്ത്രിക്കാനാകില്ലെന്നും സുപ്രീംകോടതി. ഗർഭസ്ഥ ശിശുവിെൻറ ലിംഗ നിർണയവുമായി ബന്ധപ്പെട്ട പരിശോധനകളുടെയും മറ്റും വിശദവിവരങ്ങൾ നൽകുന്നതിൽ ഇൻറർനെറ്റ് കമ്പനികൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സാബു മാത്യു േജാർജ് എന്നയാൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഗർഭസ്ഥശിശുവിെൻറ ലിംഗ നിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവരം ഇൻറർനെറ്റിൽ വിലക്കുന്നത് പൗരന്മാരുടെ മൗലികാവകാശ ലംഘനമായി മാറും. എന്നാൽ, ഇത്തരം പരിശോധനകളുടെ പരസ്യമെന്നനിലക്കുള്ള വിവരങ്ങൾ ഇൻറർനെറ്റിൽ വരികയാണെങ്കിൽ അത് ഗർഭസ്ഥ ശിശുവിെൻറ ലിംഗ നിർണയം നിരോധിക്കുന്ന വകുപ്പനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറും കോടതിയിൽ അറിയിച്ചതും ഇതേ നിലപാടാണ്. ഗർഭസ്ഥ ശിശുവിെൻറ ലിംഗനിർണയ പരിശോധനകളുടെ പരസ്യം തങ്ങൾ നൽകാറില്ലെന്നും പ്രസ്തുതനയത്തിൽ മാറ്റം വരുത്തില്ലെന്നും ഇൻറർനെറ്റ് സേവനദാതാക്കളായ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, യാഹു തുടങ്ങിയ കമ്പനികൾ കോടതിയിൽ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
