Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

32000 പേരെ മതം മാറ്റിയതിന് രേഖയില്ലെന്ന് നിർമാതാക്കൾ; ബംഗാളിൽ കേരള സ്റ്റോറിയുടെ വിലക്ക് നീക്കി, സാങ്കൽപിക കഥയെന്ന് കാണിക്കണം- സുപ്രീംകോടതി

text_fields
bookmark_border
32000 പേരെ മതം മാറ്റിയതിന് രേഖയില്ലെന്ന് നിർമാതാക്കൾ; ബംഗാളിൽ കേരള സ്റ്റോറിയുടെ വിലക്ക് നീക്കി, സാങ്കൽപിക കഥയെന്ന് കാണിക്കണം- സുപ്രീംകോടതി
cancel

ന്യൂഡൽഹി: വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ആ​​ക്ഷേ​പ​മു​യ​ർ​ന്ന ‘ദ ​കേ​ര​ള സ്റ്റോ​റി’ സിനിമക്ക്​ പശ്ചിമ ബംഗാൾ സർക്കാർ ഏ​ർപ്പെടുത്തിയ നിരോധനം​ നീക്കി സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം സിനിമ നിരോധിക്കുന്നതിന് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ്​ ജസ്റ്റിസ്​ ഡി.വൈ. ച​ന്ദ്രചൂഡ്​ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. പ്രദര്‍ശനം തടസ്സപ്പെടുത്തരുതെന്നും തിയറ്ററുകള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ നല്‍കണമെന്നും തമിഴ്​നാട്​ സർക്കാറിനും​ ബെഞ്ച്​ നിർദേശം നൽകി. ബംഗാൾ, തമിഴ്​നാട്​ സർക്കാറുകൾക്കെതിരെ നിർമാതാക്കൾ നൽകിയ ഹരജിയിലാണ്​ നടപടി.

അതേസമയം, 32,000 സ്ത്രീകളെ സിറിയയിലേക്ക് കൊണ്ടുപോയി മതം മാറ്റിയെന്നതിന് ആധികാരിക രേഖയില്ലെന്നും സിനിമ സാങ്കൽപികമാണെന്നും ശനിയാഴ്ച അഞ്ചു മണിക്കുള്ളിൽ എഴുതി ചേർക്കണമെന്നും നിർമാതാക്കളോട്​ കോടതി ആവശ്യപ്പെട്ടു. ദേശീയ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹരജികളിൽ വേനലവധിക്കുശേഷം വാദം കേൾക്കും. ഇതിന്​ മുമ്പ്​ സിനിമ കാണും. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതുപോലെ തന്നെ ഒരു സമുദായത്തെ നിന്ദിക്കുന്നതും അംഗീകരിക്കില്ലെന്നും കോടതി അറിയിച്ചു.

സിനിമയുടെ പ്രചാരണത്തിനു​ വേണ്ടി പുറത്തിറങ്ങിയ ടീസറിനെക്കാൾ ഭീകരമാണ്​​ സിനിമയി​ലെ സംഭാഷണമെന്ന് ജം​ഇ​യ്യതു​ൽ ഉ​ല​മാ​യെ ഹി​ന്ദി​ന്‍റെ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ‘ഒരാളുടെ മുഖത്ത് തുപ്പുന്നത് വരെ അല്ലാഹുവിന്‍റെ അടുക്കലേക്ക് പോകാൻ സാധിക്കില്ല’ എന്നതടക്കമുള്ള സംഭാഷണങ്ങളാണ്​ സിനിമയിലുള്ളതെന്ന്​ സിബൽ പറഞ്ഞ​​​പ്പോൾ ഇത് സിനിമയുടെ ഭാഗമാണോയെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ്​ പർദേവാല ചോദിച്ചു.​

സിനിമയിലെ വിദ്വേഷ സംഭാഷണങ്ങളും രംഗങ്ങളും ജം​ഇ​യ്യ​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ ഹു​സേ​ഫ അ​ഹ്മ​ദിയും കോടതിയിൽ വായിച്ചു. ഞങ്ങൾ ആദ്യം സിനിമ കാണുമെന്നും തുടർന്ന്​ സന്ദർഭോചിതമായി തീരുമാനിക്കാമെന്നും ചീഫ്​ ജസ്റ്റിസ്​ പറഞ്ഞു.

ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷമുണ്ടായേക്കുമെന്ന ഇന്‍റലിജന്‍റസ്​ റിപ്പോർട്ട് ഉണ്ടെന്ന് ബംഗാൾ സർക്കാറിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‍വി ചൂണ്ടിക്കാട്ടി. ബംഗാള്‍ സര്‍ക്കാറിന്‍റെ വാദം ശരിയല്ലെന്നും ക്രമസമാധാനം സംരക്ഷിക്കുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും നിർമാതാക്കളുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court lifted ban on 'The Kerala Story' in West Bengal
Next Story