വിരമിക്കും മുേമ്പ ഡൽഹി വിടാനൊരുങ്ങി ജസ്റ്റിസ് ചെലമേശ്വർ
text_fieldsന്യൂഡൽഹി: ജൂൺ 22ന് വിരമിക്കുന്ന സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വർ അതിന് മുമ്പ് തന്നെ ഡൽഹി വിടുന്നു. തിങ്കളാഴ്ച രാവിലെ ഡൽഹി തുഗ്ലക്ക് റോഡിലെ ഒൗദ്യോഗിക വസതി അദ്ദേഹം ഒഴിഞ്ഞു. ഉപയോഗിച്ചിരുന്ന സാധനങ്ങൾ പാക്ക് ചെയ്തു നാട്ടിലേക്ക് അയച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലക്കാരനായ ജസ്റ്റിസ് ചെലമേശ്വർ സ്വദേശത്തേക്കു തന്നെയാണ് മടങ്ങുന്നത്. വിരമിച്ചശേഷം സർക്കാർ നൽകുന്ന പദവികെളാന്നും സ്വീകരിക്കാനില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതി വേനൽ അവധിയിൽ പ്രവേശിച്ചതിനാൽ മേയ് 18നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിെൻറ അവസാന പ്രവൃത്തി ദിനം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള അഭിപ്രായ ഭിന്നത മാറ്റിവെച്ച് അവസാന പ്രവൃത്തിദിനം അദ്ദേഹത്തിെൻറ കൂടെ ഒന്നാം നമ്പർ കോടതിയിൽ ജസ്റ്റിസ് ചെലമേശ്വർ ബെഞ്ച് പങ്കിട്ടിരുന്നു.
