Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറിനെതിരായ...

സർക്കാറിനെതിരായ വിമർശനം രാജ്യദ്രോഹമല്ല- ജസ്​റ്റിസ്​ ഗുപ്​ത

text_fields
bookmark_border
sedition-law
cancel

അഹ്​മദാബാദ്​: ദേശദ്രോഹ നിയമം പുനഃപരിശോധിക്കണമെന്ന്​ സുപ്രീംകോടതി ജഡ്​ജി ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത. എക് ​സിക്യുട്ടിവ്​, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധ സേനാ വിഭാഗങ്ങൾ എന്നിവക്കെതിരായ വിമർശനങ്ങളെ രാജ്യ​േദ്രാഹമായി ക രുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രലീൻ പബ്ലിക്​ ചാരിറ്റബിൾ ട്രസ്​റ്റ്​ സംഘടിപ്പിച്ച അഭിഭാഷക ശിൽപശാലയിൽ സം സാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനങ്ങൾക്കെതിരായ വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ പൊലീസ്​ സ്​റ്റേറ്റായി രാജ്യം മാറുമെന്നും അത്​ സ്​ഥാപക പിതാക്കൾ സങ്കൽപിച്ചതിന്​ വിരുദ്ധമായ രാജ്യമായിരിക്കുമെന്നും ജ സ്​റ്റിസ്​ ഗുപ്​ത പറഞ്ഞു.

അധികാരത്തിലിരിക്കുന്ന ഗവൺമ​െൻറിനോട്​ വിയോജിക്കുന്നു എന്നതുകൊണ്ടോ ആ ഗവൺമ ​െൻറിനെ അതിനിശിതം വിമർശിക്കുന്നു എന്നതുകൊണ്ടോ ഒരാൾ അധികാരത്തിലിരിക്കുന്നവരേക്കാൾ ദേശാഭിമാനം കുറഞ്ഞവനായി മാറുന്നില്ല. ‘ദേശീയത വലിയ അപകടമാണ്’​ എന്ന്​ ഇന്നാരെങ്കിലും പറഞ്ഞാൽ അയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാനുള്ള എല്ലാ സാധ്യതയും നിലവിലുണ്ടെന്നും ജസ്​റ്റിസ്​ ഗുപ്​ത പറഞ്ഞു. ദേശീയഗാന രചയിതാവായ രവീന്ദ്രനാഥ ടാഗോർ ‘ദേശീയത വലിയ ഭീഷണിയാണെന്ന്​ ഒരിക്കൽ പറഞ്ഞു. സത്യഗ്രഹ പ്രസ്​ഥാനത്തെയും അദ്ദേഹം എതിർത്തു. അദ്ദേഹത്തി​​െൻറ അഭിപ്രായങ്ങളോട്​ തനിക്ക്​ വിയോജിപ്പാണ്​. എന്നാൽ, അക്കാലത്തെ പ്രമുഖ നേതാക്കളൊന്നും ടാഗോറിനെ ദേശദ്രോഹിയായി മുദ്രകുത്തിയിട്ടില്ലെന്നും ഗുപ്​ത ഓർമിപ്പിച്ചു.

സർക്കാർ ഒരു സ്​ഥാപനമാണ്​, വ്യക്​തിയല്ല
ഇന്ത്യ ശക്​തിമത്തായ രാജ്യമാണ്​. ഇന്ത്യക്കാരെന്നതിൽ നമ്മൾ അഭിമാനിക്കുന്നു. എന്നിരുന്നാലും സർക്കാറിനെ വിമർശിക്കാനുള്ള അവകാശം നമുക്കുണ്ട്​. ആ വിമർശനം രാജ്യദ്രോഹമല്ല. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന രാജ്യത്ത്​ ദേശദ്രോഹ നിയമവും സമാനമായ മറ്റു​ നിയമങ്ങളും ദുരുപയോഗം ചെയ്യുന്നത്​ സ്വാതന്ത്ര്യ സമരപ്പോരാളികൾ ജീവൻ ബലിയർപ്പിച്ച്​ നേടിത്തന്ന സ്വാതന്ത്ര്യത്തിന്​ വിരുദ്ധമാണെന്നും ജസ്​റ്റിസ്​ ഗുപ്​ത പറഞ്ഞു.

സർക്കാർ ഒരു സ്​ഥാപനമാണ്​, വ്യക്​തിയല്ല. വ്യക്​തികൾക്കെതിരായ വിമർശനത്തെ ഗവൺമ​െൻറിനെതിരായ വിമർശനമായി കാണാൻ പാടില്ല. രാജ്യദ്രോഹ നിയമം (വകുപ്പ്​ 124 എ) ഭരണകർത്താക്കൾ ദുരുപയോഗിക്കുന്നതിൽ കടുത്ത മനോവ്യഥയുണ്ടെന്നും ജസ്​റ്റിസ്​ ഗുപ്​ത പറഞ്ഞു. ഇൗ സാഹചര്യത്തിൽ നിയമം പുനഃപരിശോധിക്കേണ്ടതല്ലേയെന്ന ചോദ്യമുയരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാദത്ത അവകാശമായതിനാൽ ദേശദ്രോഹ നിയമത്തേക്കാൾ പ്രാധാന്യം അതിനാണ്​ നൽകേണ്ടത്​.

ന്യൂനപക്ഷത്തിനും അഭിപ്രായസ്വാതന്ത്ര്യം
ഭൂരിപക്ഷാധിപത്യം ഒരിക്കലും നിയമമാകില്ല. ന്യൂനപക്ഷത്തിനും തുല്യ അഭിപ്രായസ്വാതന്ത്ര്യമുണ്ട്​. ഇന്ത്യയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്ന സർക്കാറിനു​ പോലും 50 ശതമാനം വോട്ട്​ കിട്ടാറില്ല. അവരെ ഭൂരിപക്ഷ സർക്കാറെന്ന്​ വിളിക്കു​േമ്പാഴും എല്ലാ ശബ്​ദവും ഉൾക്കൊള്ളുന്നതല്ല ഒരു സർക്കാർ. ക്രമസമാധാന പ്രശ്​നങ്ങളോ അക്രമങ്ങളോ ഉണ്ടാക്കുന്ന സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാവുന്ന നിയമം എന്ന നിലയിലാണ്​ ദേശദ്രോഹ നിയമത്തെ ഭരണഘടന ശിൽപികൾ വിഭാവനം ചെയ്​തത്​. ഇന്ത്യയിൽ ബ്രിട്ടീഷ്​ ഭരണകാലത്ത്​ വിമത ശബ്​ദം അടിച്ചമർത്താനാണ്​ രാജ്യദ്രോഹ നിയമം ഉണ്ടാക്കിയത്​. വിയോജിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന രാജ്യമാണിത്​. ഒരാളുടെ അഭിപ്രായം അക്രമത്തിനും കലാപത്തിനും പ്രേരകമാകാത്തിടത്തോളം അയാളുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ട്​. ജനാധിപത്യത്തി​​െൻറ പ്രധാന സംഗതികളിലൊന്ന്​ പൗരൻ ഗവൺമ​െൻറിനെ ഭയക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല എന്നതാണ്​. ഭരണത്തിലിരിക്കുന്നവരെ പേടിച്ച്​​ സ്വന്തം അഭിപ്രായം പറയാൻ മടിക്കുന്ന സാഹചര്യം ആശാസ്യമല്ല. മതേതര രാജ്യത്ത്​ എല്ലാ വിശ്വാസവും മതപരമാകണമെന്നില്ലെന്നും ജസ്​റ്റിസ്​ ഗുപ്​ത പറഞ്ഞു.

വിമർശനം ഏറ്റുവാങ്ങാൻ നെഞ്ചളവ്​ വിശാലമാകണം
അധികാരത്തിലിരിക്കുന്നവരുടെ നെഞ്ചളവ്​ വിമർശനം ഏറ്റുവാങ്ങാൻ പാകത്തിന്​ വിശാലമാകണം. എല്ലാ കാര്യത്തിലും മറ്റൊരു വീക്ഷണമുണ്ടെന്ന്​ കരുതാൻ പാകത്തിൽ ചിന്തയും വിശാലമാകണം. പരിഹസിക്കുന്നവരോട്​ അസഹിഷ്​ണുക്കളാകരുത്​. ഒരു സ്വതന്ത്ര രാജ്യത്തെ ജനങ്ങൾക്ക്​ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ടാകണം. എല്ലാവരും വളരെ പക്വമായ രീതിയിൽ അഭിപ്രായം പറയണമെന്നില്ല. വളരെ മോശം ഭാഷയിലും അപകീർത്തികരമായും പ്രസ്​താവന നടത്തുന്നവർക്കെതിരെ അപകീർത്തിക്കേസ്​ നൽകലാണ് പരിഹാര നടപടി​. അല്ലാതെ ദേശദ്രോഹത്തിന്​ കേസെടുത്ത്​ പ്രോസിക്യൂട്ട്​ ചെയ്യുകയാകരുത്​.

ആദരവ്​ സ്വയം തേന്നേണ്ടത്​
നമ്മുടെ രാജ്യം, ഭരണഘടന, ദേശീയ ചിഹ്നങ്ങൾ എന്നിവക്കെല്ലാം രാജ്യദ്രോഹ നിയമത്തി​​െൻറ കൈത്താങ്ങില്ലാതെ തന്നെ നിലനിൽക്കാനുള്ള കരുത്തുണ്ട്​. ആദരവും സ്​നേഹവും പ്രതിപത്തിയുമെല്ലാം സ്വയം തോന്നേണ്ടതാണ്​. അത്​ പിടിച്ചുവാങ്ങേണ്ടതല്ല. ദേശീയഗാനം ആലപിക്കു​േമ്പാൾ എഴുന്നേറ്റ്​ നിൽക്കണമെന്ന്​ ഉത്തരവിടാൻ ജഡ്​ജിക്ക്​ പറ്റും. എന്നാൽ, എങ്ങനെയാണ്​ ഒരാളുടെ മനസ്സിൽ ദേ​ശീയഗാനത്തോട്​ പ്രതിപത്തിയുണ്ടോ എന്ന്​ ആ ജഡ്​ജിക്ക്​ മനസ്സിലാക്കാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDeepak Guptasupreme court
News Summary - Supreme Court judge Deepak Gupta slams ‘misused’ sedition law-India news
Next Story