ഉന്നത പദവി വാഗ്ദാനം നിരസിച്ച് ജസ്റ്റിസ് സിക്രി
text_fieldsന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ പുറത്താക്കാൻ ഉന്നതാ ധികാര സമിതിയിൽ പിന്തുണ നൽകിയതിന് സുപ്രീംകോടതി ജസ്റ്റിസ് എ.കെ. സിക്രിക്ക് പ്ര ധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപകാര സ്മരണ. ഇൗ വരുന്ന മാർച്ച് ആറിന് വിരമിക്കുന് ന സിക്രിക്ക് അതിനുപിന്നാലെ കോമൺവെൽത്ത് സെക്രേട്ടറിയറ്റ് ആർബിട്രൽ ട്രൈബ്യൂണൽ അംഗത്വമാണ് മോദിസർക്കാർ വാഗ്ദാനം ചെയ്തത്. എന്നാൽ പദവി വേണ്ടെന്ന് സിക്രി നിയമ കാര്യ സെക്രട്ടറിയെ അറിയിച്ചു.
അലോക് വർമയുടെ സി.ബി.െഎയിലെ ഭാവി തീരുമാനിക്കാൻ ഇൗ മാസം എട്ടിന് ചേർന്ന ഉന്നതാധികാര സമിതിയിൽ മോദിക്കൊപ്പം വർമയെ പുറത്താക്കുന്നതിന് അനുകൂലിച്ചത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പ്രതിനിധിയായി സംബന്ധിച്ച ജസ്റ്റിസ് സിക്രിയായിരുന്നു. പ്രതിപക്ഷ പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ മൂന്നംഗ സമിതിയിൽ സിക്രി മോദിക്കൊപ്പം നിന്നതാണ് വർമക്ക് പുറത്തേക്കുള്ള വാതിൽ തുറന്നത്.
53 കോമൺവെൽത്ത് രാജ്യങ്ങൾക്കിടയിലുള്ള തർക്കങ്ങളിൽ അന്തിമവിധി കൽപിക്കുന്ന ട്രൈബ്യൂണലാണ് കോമൺവെൽത്ത് സെക്രേട്ടറിയറ്റ് ആർബിട്രൽ ട്രൈബ്യൂണൽ. എട്ട് അംഗങ്ങളുള്ള ട്രൈബ്യൂണലിലെ ഒരു സീറ്റ് നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ത്യക്കാണെങ്കിൽ വർഷങ്ങളായി ട്രൈബ്യൂണലിൽ പ്രതിനിധികളുമില്ല. അതിനാൽ ആ സ്ഥാനം ഇന്ത്യക്കുതന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മോദിസർക്കാർ സിക്രിക്ക് വാഗ്ദാനം നൽകിയത്.
കോമൺവെൽത്ത് രാജ്യത്ത് ഉന്നത ജുഡീഷ്യൽ പദവിയിൽ 10 വർഷത്തെ പരിചയമാണ് ട്രൈബ്യൂണൽ അംഗത്വത്തിനുള്ള യോഗ്യത. നാലു വർഷമാണ് അംഗത്വ കാലാവധി. ഇന്നലെയാണ് സിക്രിക്ക് ഉന്നത പദവിയെന്ന വിവരം പുറത്തു വന്നത്. നേരത്തേ സിക്രി അലോക് വർമക്കെതിരെ സമിതിയിൽ നിലപാട് സ്വീകരിച്ചതിനെതിരെ ഏറെ വിമർശനമുയർന്നിരുന്നു.
പുതിയതീരുമാനം ഉപകാര സ്മരണയാണെന്ന് കാണിച്ചുൺ രൂക്ഷ വിമർശനമാണുയർന്നത് . വൈകുന്നേരേത്താടെ സിക്രി നിഷേധിച്ച വിവരവും പുറത്തുവന്നു. സമീപ കാല സംഭവങ്ങൾ ഏറെ പ്രയാസമുണ്ടാക്കുന്നതായും സിക്രി അയച്ച കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
