Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒ.ടി.ടി...

ഒ.ടി.ടി പ്ലാറ്റ്​ഫോമുകളെ നിയന്ത്രിക്കണം; പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
ഒ.ടി.ടി പ്ലാറ്റ്​ഫോമുകളെ നിയന്ത്രിക്കണം; പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​
cancel

ന്യൂഡൽഹി: ആമസോൺ പ്രൈം, നെറ്റ്​ഫ്ലിക്​സ്​ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്​ഫോമുകളെ നിയന്ത്രിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രസർക്കാറിന്​ സുപ്രീംകോടതി നോട്ടീസ്​. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറി​െൻറ അഭിപ്രായമാരാഞ്ഞാണ്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​.

ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ, ജസ്​റ്റിസുമാരായ എ.എസ്​ ബൊപ്പണ്ണ, വി.രാമസുബ്രമണ്യൻ എന്നിവരടങ്ങുന്ന ബെഞ്ചാണ്​ കേസ്​ പരിഗണിക്കുന്നത്​. വാർത്തവിനിമയ മന്ത്രാലയത്തിനാണ്​ നോട്ടീസ്​ നൽകിയത്​.

ശശാങ്ക്​ ശേഖർ ജാ, അപൂർവ അരാട്ടിയ എന്നിവരാണ്​ ഇതുമായി ബന്ധപ്പെട്ട്​ ഹരജി നൽകിയത്​. ഒ.ടി.ടി പ്ലാറ്റ്​ഫോമുകളെ നിയന്ത്രിക്കാനായി പ്രത്യേക സംവിധാനം വേണമെന്നാണ്​ ഇവരുടെ ആവശ്യം. സിനിമകൾക്ക്​ ​ നൽകുന്നത്​ പോലെ ഒ.ടി.ടി പ്ലാറ്റ്​ഫോമിലെ കണ്ടൻറിനും സർട്ടിഫിക്കറ്റ്​ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:netflixSupremcourtAmazonOTT Platforms
News Summary - Supreme Court issues notice to Centre on PIL to regulate OTT platforms
Next Story