യുട്യൂബറുടെ പരാതിയിൽ സി.ബി.ഐ അന്വഷണം നിഷേധിച്ച മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതി നോട്ടീസയച്ചു
text_fieldsmadras HC
ന്യൂഡൽഹി: പട്ടികജാതിയിൽപ്പെട്ട സംരംഭകർക്കായി തമിഴ്നാട് സർക്കാർ കൊണ്ടുവന്ന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ ആരോപിച്ച യുട്യൂബറുടെ പരാതിയിൽ സി.ബി.ഐ അന്വേഷണം നിരസിച്ച മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെ
സുപ്രീം കോടതി നോട്ടീസയച്ചു. അനൽ അംബേദ്കർ ബിസിനസ് ചാമ്പ്യൻസ് സ്കീം (എ.എ.ബി.സി.എസ്) എന്ന പദ്ധതിയിൽ പുറത്തുനിന്നുള്ള സ്വകാര്യ സംരംഭകരുടെ ബിനാമികളും അനർഹരും രാഷ്ട്രീയക്കാരുടെ ബിനാമികളും കടന്നുകൂടിയതായി കാട്ടി നൽകിയ വാർത്തക്കെതിരെയും ഹെക്കോടതിയിൽ നൽകിയ പരാതിയിലും ഒട്ടേറെ പീഡനങ്ങളും നിരവധി കേസുകളിലുംപെട്ട യുട്യൂബർ സവുക്കു ശങ്കറിന്റെ പരാതിയിലാണ് സുപ്രീം കോടതി നേട്ടീസയച്ചത്.
പട്ടികജാതി സംരംഭകർക്കും സാനിട്ടേഷൻ തൊഴിലാളികൾക്കും ഗുണം ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് അനർഹർ കൈയ്യടക്കിയത്. പരാതി നൽകിയ ശങ്കറിന്റെ വീട് ആക്രമിച്ചു. കോടതി സി.ബി.ഐ അന്വേഷണം എന്ന ആവശ്യം നിഷേധിച്ചു.
അന്വേഷണത്തിൽ പൊലീസ് ഇതുവരെ ചെയ്ത നടപടികളെ ബാധിക്കുമെന്നു പറഞ്ഞാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണം നിഷേധിച്ചത്. എന്നാൽ സംരംഭങ്ങളിലെ ടെൻഡർ നടപടികൾ പുനപരിശോധിക്കണമെന്ന് കോടതി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
അതേസമയം 2022ൽ ശങ്കറിനെതിരെ ഉന്നയിക്കപ്പെട്ട കോടിയലക്ഷ്യക്കേസ് കോടതി ഓർമിപ്പിച്ചു. എന്നാൽ ഇതിൽ നിരുപാധികം മാപ്പുപറഞ്ഞു എന്ന ശങ്കറിന്റെ വക്കീലിനോട് അതെല്ലാവരും ചെയ്യുന്ന കാര്യമാണ് എന്നാണ് കോടതി പറഞ്ഞത്. ഏപ്രിൽ 30ന് വനിതാ പൊലീസ് ഓഫിസർക്കെതിരായ യുട്യൂബിലെ പാരമർശത്തിനെതിരെ കോയമ്പത്തുർ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നിരവധി എഫ്.ഐ.ആറുകളാണ് ഇയാൾക്കെതിരെ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

