ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണ: പൊതുമാനദണ്ഡം ബുദ്ധിമുട്ടെന്ന് സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണയിൽ പൊതുമാനദണ്ഡം ബുദ്ധിമുട്ടാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
എല്ലാ സംസ്ഥാനങ്ങൾക്കുമായി ഒരുപോലുള്ള മാർഗനിർദേശം നൽകാൻ ബുദ്ധിമുട്ടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ഇത്തരം കേസുകൾ പരിഗണിക്കുന്നതിനായി ആർട്ടിക്കൾ 227 പ്രകാരം ഹൈകോടതികൾക്ക് നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില നിർണായക നിർദേശങ്ങളും സുപ്രീംകോടതി നൽകിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ പ്രധാന മാർഗനിർദേശങ്ങൾ
1.എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി ഹൈകോടതികൾക്ക് സ്വമേധയ തെരഞ്ഞെടുക്കാം. ഹൈകോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്. ചീഫ് ജസ്റ്റിസായിരിക്കണം ബെഞ്ചിന്റെ അധ്യക്ഷൻ.
2.നിശ്ചിത ഇടവേളകളിൽ ഹൈകോടതി ബെഞ്ചിന് കേസ് ലിസ്റ്റ് ചെയ്യാം. കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കാനും നിർദേശങ്ങൾ നൽകാനും ഹൈകോടതിക്ക് അധികാരമുണ്ട്. കോടതിയെ സഹായിക്കാൻ സ്പെഷ്യൽ ബെഞ്ചിന് അഡ്വക്കറ്റ് ജനറലിന്റേയും പ്രോസിക്യൂട്ടറുടേയും സഹായം തേടാം
3.വധശിക്ഷയോ ജീവപര്യന്തം തടവോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങളിൽ എം.പിമാരോ എം.എൽ.എമാരോ പ്രതികളായാൽ അത്തരം കേസുകൾ ഹൈകോടതികൾക്ക് വേഗത്തിൽ പരിഗണിക്കാം. വിചാരണ കോടതികൾ അടിയന്തരഘട്ടങ്ങളിൽ ഒഴികെ കേസ് മാറ്റിവെക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

