Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസന്നദ്ധസംഘടനകളെ...

സന്നദ്ധസംഘടനകളെ വേട്ടയാടരുത് ​–സുപ്രീംകോടതി

text_fields
bookmark_border
സന്നദ്ധസംഘടനകളെ വേട്ടയാടരുത് ​–സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: അ​നു​വ​ദ​നീ​യ സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ പൊ​തു​ജ​ന താ​ൽ​പ​ര്യ​ത്തി​ന്​ നി​ല​കൊ​ ള്ളു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക്​ വി​ദേ​ശ​ഫ​ണ്ട്​ ത​ട​യ​രു​െ​ത​ന്ന്​ സു​പ്രീം​കോ​ട​തി. രാ​ഷ്​​ട്രീ​ യ​ല​ക്ഷ്യ​ങ്ങ​ളി​ല്ലാ​ത്ത ഇ​ത്ത​രം സം​ഘ​ട​ന​ക​ളെ രാ​ഷ്​​ട്രീ​യ​സ്വ​ഭാ​വ​മു​ള്ള​വ​യെ​ന്ന്​ മു​ദ്ര​കു​ത്തി വേ​ട്ട​യാ​ട​രു​തെ​ന്നും പ​ര​മോ​ന്ന​ത കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ക്​​ഷ​ൻ ഫോ​റം (ഇ​ൻ​സാ​ഫ്) ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു, ദീ​പ​ക്​ ഗു​പ്​​ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​​​െൻറ ച​രി​ത്ര​വി​ധി. വി​ദേ​ശ സാ​മ്പ​ത്തി​ക സ​ഹാ​യ (നി​യ​ന്ത്ര​ണ) നി​യ​മ (എ​ഫ്.​സി.​ആ​ർ.​എ)​ത്തി​ലെ ചി​ല വ്യ​വ​സ്​​ഥ​ക​ൾ പൗ​ര​​െൻറ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും അ​വ റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. ബ​ന്ദും സ​മ​ര​വും പോ​ലു​ള്ള സ​മ​ര​മു​റ​ക​ൾ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ പൊ​തു​രീ​തി​ക​ളാ​ണെ​ന്നു​പ​റ​ഞ്ഞ്, വി​ദേ​ശ സാ​മ്പ​ത്തി​ക സ​ഹാ​യ (നി​യ​ന്ത്ര​ണ) നി​യ​മ​പ്ര​കാ​രം ഫ​ണ്ട്​ ത​ട​യ​രു​തെ​ന്ന്​ ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വ്യ​വ​സ്​​ഥ​ക​ൾ റ​ദ്ദാ​േ​ക്ക​ണ്ട​തി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ കോ​ട​തി സ​ജീ​വ രാ​ഷ്​​ട്രീ​യ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്ക്​ മാ​ത്ര​മാ​യി ഇ​ത്​ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ൾ വി​ദേ​ശ ഫ​ണ്ട്​ കൈ​പ്പ​റ്റു​ന്ന​ത്​ ത​ട​യു​ക മാ​ത്ര​മാ​യി​രു​ന്നു ഈ ​വ്യ​വ​സ്​​ഥ​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

Show Full Article
TAGS:supreme court NGO india news 
News Summary - supreme court -india news
Next Story