ഭിന്ന ലിംഗക്കാരുടെ തുല്യാവകാശം: സുപ്രീംകോടതി വിദഗ്ധ സമിതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: ഭിന്നലിംഗക്കാർക്ക് തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന് സുപ്രീംകോടതി വിദഗ്ധ സമിതി രൂപവത്കരിച്ചു. തുല്യ തൊഴിലവസരങ്ങളും വൈദ്യ പരിചരണവും സംരക്ഷണവും ഉറപ്പാക്കാനുള്ള നടപടികൾ സമിതി പരിഗണിക്കും. ഭിന്നലിംഗക്കാരുടെ ഭാവി സുരക്ഷിതമാക്കാനാണ് ഈ വിധിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും, കെ.വി. വിശ്വനാഥനുമടങ്ങുന്ന ബെഞ്ച് പറഞ്ഞു.
റിട്ട. ജസ്റ്റിസ് ആശ മേനോൻ നേതൃത്വം നൽകുന്ന സമിതിയിൽ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന ഗ്രേസ് ബാനു, അകായ് പത്മശാലി, സി.എൽ.പി.ആർ ബംഗളൂരു അംഗം ഗൗരവ് മണ്ഡൽ, ഡോ. സഞ്ജയ് ശർമ എന്നിവർ അംഗങ്ങളായിരിക്കും. മുതിർന്ന അഭിഭാഷക ജയ്ന കോത്താരിയാണ് അമിക്കസ് ക്യൂറി. ഭിന്നലിംഗക്കാരിയായ കാരണത്താൽ ജോലി നഷ്ടപ്പെട്ട യുവതിക്ക് നഷ്ടപരിഹാരം അനുവദിക്കവേയാണ് സമിതി രൂപവത്കരിക്കാനും ഉത്തരവും നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

