Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചു; ബി.ജെ.പി, കോൺഗ്രസ്, സി.പി.എം അടക്കമുള്ളവർക്ക് സുപ്രീംകോടതി പിഴ
text_fieldsbookmark_border
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ച കുറ്റത്തിന് ഒൻപത് രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീംകോടതി പിഴ ചുമത്തി. കോൺഗ്രസ്, ബി.ജെ.പി അടക്കമുള്ള അഞ്ച് പാർട്ടികൾക്ക് ഒരു ലക്ഷം രൂപ വീതവും സി.പി.എം, എൻ.സി.പി എന്നിവർക്ക് അഞ്ചുലക്ഷവുമാണ് പിഴ് ചുമത്തിയത്.
ഭാവിയിൽ സ്ഥാനാർഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. വോട്ടർമാർക്ക് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ മൊബൈൽ ആപ്പ് നിർമിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
Next Story

