അസം പൗരത്വപട്ടിക: പരാതികൾ സമർപ്പിക്കാനുള്ള തീയതി നീട്ടി
text_fieldsന്യൂഡൽഹി: അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് പരാതികൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. സുപ്രീംകോട തിയാണ് പരാതി നൽകുന്നതിനുള്ള തീയതി ദീർഘിപ്പിച്ചത്. പുതിയ നിബന്ധന പ്രകാരം ഡിസംബർ 31ന് മുമ്പ് പരാതികൾ സമർപ്പി ച്ചാൽ മതി.
പൗരത്വ പട്ടികയുടെ വെരിഫിക്കേഷൻ നടത്താനുള്ള തീയതിയും സുപ്രീംകോടതി ദീർഘിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 15നുള്ളിൽ വെരിഫിക്കേഷൻ നടത്തിയാൽ മതിയാകും. 14.8 ലക്ഷം പേർ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാക്ഷരത കുറവുള്ള മേഖലയിൽ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
അതേസമയം, അസമിൽ തെരഞ്ഞെടുപ്പ് അടുത്തതാണ് സമയം ദീർപ്പിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ഉയർത്താൻ കാരണമെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.
