Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാസികളെ തൽക്കാലം...

പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരാനാകില്ല -സുപ്രീംകോടതി

text_fields
bookmark_border
CAA supreme court
cancel

ന്യൂഡൽഹി: പ്രവാസികളെ തൽക്കാലം നാട്ടിലേക്ക്​ തിരി​ച്ചുകൊണ്ടുവരാനാകില്ലെന്ന്​ സുപ്രീം കോടതി. ഇവരെ നാട്ടില െത്തിക്കണമെന്ന ഹരജിയിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്​ച വീണ്ടും ഹരജി പരിഗണി ക്കും.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം നടപടി സ്വീകരിക്ക​ണം. വിഷയത്തിൽ നാലാഴ്​ച കഴിഞ്ഞ്​ തൽസ്​ഥി തി റിപോർട്ട്​ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. യാത്ര അനുവദിച്ചാൽ കേന്ദ്രസർക്കാരിൻെറ യാത്രാവിലക്കി ന്​ വിരുദ്ധമാകും. വിദേശത്തുനിന്ന്​ എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ്​ കേന്ദ്രസർക്കാർ യ ാത്രവിലക്ക്​ ഏർപ്പെടു​ത്തിയത്​. ഗൾഫ്​ രാജ്യങ്ങൾക്ക്​ പുറമെ യു.എസ്​, ബ്രിട്ടൺ എന്നിവിടങ്ങളിലും ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു. ​ഇപ്പോൾ എല്ലാവരെയും തിരികെ എത്തിച്ചാൽ രോഗവ്യാപനത്തിന്​ കാരണമാകും. നിലവിലെ ലോക്​ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകരും. പ്രവാസികളുള്ള രാജ്യങ്ങളിൽ ചികിത്സ സൗകര്യങ്ങൾ ഉൾപ്പടെ ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുതാമെന്നും കോടതി വ്യക്തമാക്കി.

അമേരിക്കയിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിലാണ്​ സുപ്രീ​ം കോടതിയുടെ പരാമർശം. ഗൾഫ്​, ഇംഗ്ലംണ്ട്​, ഇറാൻ, അമേരിക്ക, ഗൾഫ്​ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടി​െലത്തിക്കണമെന്ന ഏഴ​ു ഹരജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​​​.

ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്​ ഹരജികൾ പരിഗണിച്ചത്. അവർ എവിടെയാണോ ഉള്ളത്​ അവിടെ തന്നെ നിൽക്ക​ട്ടെയെന്നും തൽക്കാലം വിദേശത്ത്​ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സാധിക്കുകയില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ വ്യക്തമാക്കി.

നിലവിൽ കേന്ദ്ര സർക്കാർ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. പിന്നീട്​ എന്തുകൊണ്ടാ​ണ്​ ഇത്തരത്തിൽ പരാതിയെന്ന്​ ജസ്​റ്റിസ്​ എസ്​. നാഗേ​ശ്വര റാവു ആരാഞ്ഞു.

ഈ വിഷയത്തിൽ അടിയന്തമായി ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്രസർക്കാർ നടപടികളുമായി മുന്നോട്ടുപോക​ട്ടെ എന്നായിരുന്നു സുപ്രീംകോടതിയ​ുടെ വിശദീകരണം.

വി​േദശത്ത്​ വിസിറ്റിങ്​ വിസയിൽ കുടുങ്ങി കിടക്കുന്നവർ, രോഗബാധിതരായി കഴിയുന്നവർ, മെഡിക്കൽ സംഘത്തെ അയക്കൽ തുടങ്ങിയവയെല്ലാം വിവിധ ഹരജികളിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ കാര്യങ്ങളി​െലല്ലാം കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികൾ തൃപ്​തികരമാ​െണന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsExpatcovid 19supreme court
News Summary - Supreme Court On Expat Issue -India news
Next Story