Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​സഭ ഫലത്തിലെ...

ലോക്​സഭ ഫലത്തിലെ പൊരുത്തക്കേട്​:​ തെരഞ്ഞെടുപ്പ്​ കമീഷന്​ മറുപടിയില്ല

text_fields
bookmark_border
ലോക്​സഭ ഫലത്തിലെ പൊരുത്തക്കേട്​:​ തെരഞ്ഞെടുപ്പ്​ കമീഷന്​ മറുപടിയില്ല
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ സു​പ്രീം കോ​ട​തി വീ​ണ്ടും നാ​ലാ​ഴ്​​ച സ​മ​യം ന​ൽ​കി. ക​ഴി​ ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ൾ ചെ​യ്​​ത വോ​ട്ടും എ​ണ്ണി​യ വോ​ട്ടും മ​ണ്ഡ​ലം തി​രി​ച്ച്​ പ്ര​സ ി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ഹു​വ മൊ​യ്​​ത്ര​യു​ടെ ഹ​ര​ജി ഇ​തോ​ടൊ​ന ്നി​ച്ചു​ണ്ട്.

ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ വ​ലി​യ വ്യ​ത്യാ​സ​വും പൊ​രു​ത്ത​ക്കേ​ടു​ക​ളു​മു​ണ്ടെ​ന്നു​കാ​ണി​ച്ച്​ ഡി​സം​ബ​റി​ൽ ന​ൽ​കി​യ ഹ​ര​ജി​യാ​ണി​തെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​​ശാ​ന്ത്​ ഭൂ​ഷ​ൺ ചീ​ഫ്​ ജ​സ്​​റ്റി​സി​​െൻറ ബെ​ഞ്ച്​ മു​മ്പാ​കെ ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും കേ​ന്ദ്ര ​തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്ന്​ ഭൂ​ഷ​ൺ ചൂ​ണ്ടി​ക്കാ​ട്ടി.

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞാ​ൽ വി​വി​പാ​റ്റ്​ സ്ലി​പ്പു​ക​ൾ ഒ​രു​വ​ർ​ഷം സൂ​ക്ഷി​ക്ക​ണ​മെ​ന്ന ച​ട്ടം ക​മീ​ഷ​ൻ ലം​ഘി​ച്ചു​വെ​ന്നും നാ​ല്​ മാ​സ​ത്തി​നു​ള്ളി​ൽ അ​വ ന​ശി​പ്പി​ച്ചു​വെ​ന്നും ഭൂ​ഷ​ൺ തു​ട​ർ​ന്നു. ഇ​ത്​ കേ​ട്ട​പ്പോ​ൾ, ഏ​ത്​ ച​ട്ട​ത്തി​ലാ​ണ്​ ഒ​രു വ​ർ​ഷം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്​ പ​റ​യു​ന്ന​തെ​ന്നാ​യി​രു​ന്നു ചീ​ഫ്​ ജ​സ്​​റ്റി​സി​​െൻറ ചോ​ദ്യം.

തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി​പ്പി​​െൻറ 94ാം ച​ട്ട​ത്തി​ൽ എ​ന്ന്​ ഭൂ​ഷ​ൺ മ​റു​പ​ടി ന​ൽ​കി. ഹ​ര​ജി ന​ൽ​കി​യ ശേ​ഷം വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ അ​​പേ​ക്ഷ​യി​ലാ​ണ്​ ഇൗ ​വി​വ​രം പു​റ​ത്തു​വ​ന്ന​തെ​ന്നും ഭൂ​ഷ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ന്ന്​ ക​മീ​ഷ​ന്​ മ​റു​പ​ടി ന​ൽ​കാ​ൻ നാ​ലാ​ഴ്​​ച സ​മ​യം കൂ​ടി അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ വ്യ​ക്​​ത​മാ​ക്കി.

ഭൂ​ഷ​ൺ ഉ​ന്ന​യി​ച്ച വി​ഷ​യം ഹ​ര​ജി​യാ​യി സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ കൃ​ത്രി​മ​ങ്ങ​ളി​ലൂ​ടെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ അ​ട്ടി​മ​റി​ക്ക​രു​തെ​ന്നും സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഫോ​ർ ​െഡ​മോ​ക്രാ​റ്റി​ക്​ റി​ഫോം​സ്​ (എ.​ഡി.​ആ​ർ) സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
TAGS:Election Commission vvpat  supreme court 
News Summary - supreme court election commission vvpat-india news
Next Story