Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റാലിയൻ പ്രതിനിധിയുടെ 'വോട്ട് ചോർ' വീഡിയോ നീക്കണമെന്ന ഹരജി തള്ളി സുപ്രീംകോടതി

text_fields
bookmark_border
news
cancel

ന്യൂഡൽഹി: ഭാരത് സമ്മിറ്റ് 2026ൽ ഇറ്റാലിയൻ രാഷ്ട്രീയ പ്രതിനിധി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ വിമർശിച്ച് നടത്തിയ പരാമർശങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. വിദേശ പ്രതിനിധികളുടെ പ്രസംഗങ്ങൾ നിയന്ത്രിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. തെലങ്കാന സർക്കാർ ഹൈദരാബാദിൽ സംഘടിപ്പിച്ച ഭാരത് സമ്മിറ്റിനിടെയായിരുന്നു ഇറ്റാലിയൻ പ്രതിനിധി ജിയാക്കോമോ ഫിലിബെക്കിന്റെ പരാമർശങ്ങൾ.

കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്രസർക്കാറിനെതിരെ ഉയർത്തുന്ന 'വോട്ട് ചോർ, ഗദ്ദി ഛോഡ്' ( വോട്ടുകള്ളൻ. സ്ഥാനമൊഴിയുക) എന്ന മുദ്രാവാക്യം ഫിലിബെക്ക് പരിപാടിയിൽ ഉയർത്തുകയും മറ്റ് പ്രതിനിധികൾക്ക് അതിന്റെ അർഥം വിശദീകരിക്കുകയും ചെയ്തതായി ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ സയ്യിദ് റിസ്വാൻ അഹമ്മദ് കോടതിയിൽ പറഞ്ഞു.

ഇന്ത്യയെ അഴിമതി നിറഞ്ഞ ജനാധിപത്യ സംവിധാനമായി ചിത്രീകരിക്കുന്നതാണ് പരാമർശങ്ങളെന്നും വിഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെറ്റ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് വിഡിയോകൾ നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നും ഇന്ത്യയിൽ നടക്കുന്ന പരിപാടികളിൽ വിദേശ പ്രതിനിധികളുടെ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ തെലങ്കാന സർക്കാറിന് നിർദേശം നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

എന്നാൽ, വിദേശികളുടെ പ്രസംഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് രാജ്യത്തെ പൗരന്മാരുടെ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ സർക്കാറിന് അധികാരമുണ്ടാകണമെന്ന ആവശ്യം ഉന്നയിക്കൂവെന്ന് ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു.

യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായ ഫിലിബെക്ക് പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണ നൽകുകയും ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തുവെന്നായിരുന്നു ഹരജിയിലെ ആരോപണം. വിദേശ രാഷ്ട്രീയ പ്രതിനിധികളുടെ ഇത്തരം ഇടപെടലുകൾ അനുവദനീയമായ പരിധി ലംഘിക്കുന്നതാണെന്നും വിസ, കുടിയേറ്റ ചട്ടങ്ങളുടെ ലംഘനമാണോയെന്ന് പരിശോധിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

സോഹിദ് അലി സമർപ്പിച്ച ഹരജി അഭിഭാഷകൻ പുൽകിത് അഗർവാളാണ് കോടതിയിൽ ഫയൽ ചെയ്തത്. നേരത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുമ്പാകെയും വിഷയം ഉന്നയിച്ചിരുന്നു. തുടർന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരുടെ ബെഞ്ച് പരിഗണിച്ച് ഹരജി തള്ളിയത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Supreme Court dismisses plea seeking removal of Italian delegate's 'vote chor' video
Next Story