Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Yogi Adityanath
cancel
Homechevron_rightNewschevron_rightIndiachevron_right'യു.പിയിൽ രാഷ്​ട്രപതി...

'യു.പിയിൽ രാഷ്​ട്രപതി ഭരണം വേണം'; ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഭരണഘടനയിലെ ആർട്ടിക്ക്​ൾ 356 യു.പിയിൽ നടപ്പാക്കണമെന്നായിരുന്നു ആവശ്യം.

സംസ്​ഥാനത്ത്​ ക്രമസമാധാനനില തകർന്നുവെന്ന്​ ചൂണ്ടിക്കാട്ടി അഭിഭാഷകൻ സി.ആർ. ജയ സുകിനാണ്​ സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. സംസ്​ഥാനത്ത്​ ന്യനപക്ഷങ്ങളോടുള്ള വേർതിരിവ്​, ദലിതുകൾക്കെതിരായ അതിക്രമം തുടങ്ങിയവ ഹരജിയിൽ പരാമർശിച്ചു.

എന്നാൽ, എന്തിന്‍റെ അടിസ്​ഥാനത്തിലാണ്​ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്ന്​ ചീഫ്​ ജസ്റ്റിസ്​ എസ്​.എ. ബോബ്​ഡെ അഭിഭാഷകനോട്​ ആരാഞ്ഞു. എത്ര സംസ്​ഥാനങ്ങളിലെ കുറ്റകൃത്യ കണക്കുകൾ പഠന വിധേയമാക്കിയിട്ടുണ്ടെന്നും എന്തിന്‍റെ അടിസ്​ഥാനത്തിലാണ്​ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ആരാഞ്ഞ കോടതി നിങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന​ത്​ എങ്ങനെയാണെന്നും ചോദിച്ചു .

സംസ്​ഥാനത്ത്​ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു, പൊലീസുകാർ ഉൾപ്പെടുന്ന കൊലപാതകങ്ങൾ വർധിക്കുന്നു, മാധ്യമസ്വാതന്ത്ര്യത്തിന്​ നിയന്ത്രണം, ദലിതുകൾക്കെതിരായ അതിക്രമം വർധിക്കുന്നു തുടങ്ങിയവ അഭിഭാഷകൻ ഹരജിയിൽ ഉന്നയിച്ചിരുന്നു. ഹത്രാസ്​ കൂട്ടബലാത്സംഗ കേസ്​ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്‍റെ ഹരജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president rulesupreme courtUttar Pradesh
News Summary - Supreme Court dismisses petition seeking imposition of Presidents rule in UP
Next Story