ടെലികോം അഴിമതി : ദയാനിധിമാരൻ വിചാരണ നേരിടണം; അപ്പീൽ തള്ളി
text_fieldsന്യൂഡൽഹി: ടെലികോം അഴിമതിക്കേസിൽ മുൻ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരൻ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ദയാനിധിക്കെതിരെ കുറ്റം ചുമത്തണമെന്ന മദ്രാസ് ഹൈകോടതി വിധിക്കെതിരെ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ആർ. ഭാനുമതി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്. ദയാനിധി മാരനെ പ്രേത്യക സി.ബി.െഎ കോടതി മാർച്ചിൽ കുറ്റമുക്തനാക്കിയ നടപടി കഴിഞ്ഞയാഴ്ചയാണ് മദ്രാസ് ൈഹകോടതി റദ്ദാക്കിയത്. 12 ആഴ്ചക്കകം ദയാനിധി മാരനെതിെരയും സഹോദരൻ കലാനിധി മാരനെതിരെയും കുറ്റം ചുമത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇൗ ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഹൈകോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2004-2006 കാലഘട്ടത്തിൽ കേന്ദ്ര ടെലികോം മന്ത്രിയായിരിെക്ക 1.78 കോടി സർക്കാറിന് നഷ്ടമുണ്ടാക്കി സ്വന്തം വസതിയിൽ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിക്കുകയും അത് കലാനിധിമാരൻ മേധാവിയായിരിക്കുന്ന സൺ ടി.വിയുെട ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് കേസ്.
300 ഹൈസ്പീഡ് ടെലിഫോൺ ലൈനുകൾ ഉൾപ്പെട്ട എക്സ്ചേഞ്ച് ബി.എസ്.എൻ.എല്ലിെൻറ സഹായത്തോടെയാണ് സ്ഥാപിച്ചത്. ഇത് സൺ ഗ്രൂപ്പിെൻറ വിവരകൈമാറ്റത്തിനും ബിസിനസുകൾക്കും വേണ്ടിയാണ് ഉപയോഗിച്ചതെന്നുമാണ് ആരോപണം.
