ഡി.കെ. ശിവകുമാറിനെതിരായ അന്വേഷണത്തിന് സ്റ്റേ; സി.ബി.ഐ ആവശ്യം തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ കേസിലുള്ള ഇടക്കാല സ്റ്റേയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഡി.കെക്കെതിരായ അഴിമതിക്കേസിൽ കർണാടക ഹൈകോടതിയുടെ ഫെബ്രുവരി 10ലെ വിധിക്കെതിരെ അപ്പീലുമായാണ് സി.ബി.ഐ ഉന്നത കോടതിയിലെത്തിയത്. കേസിൽ സി.ബി.ഐക്ക് അനൂകൂലമായി വിധിയുണ്ടായിട്ടും ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയായിരുന്നുവെന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ വാദം ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സി.ടി. രവികുമാർ, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ച് പരിഗണിച്ചില്ല.
മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വിയാണ് ശിവകുമാറിനുവേണ്ടി ഹാജരായത്. കേസ് വേഗത്തിൽ തീർപ്പാക്കാൻ സി.ബി.ഐക്ക് ഹൈകോടതിയോട് അഭ്യർഥിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2017ലെ ആദായ നികുതി വകുപ്പ് റെയ്ഡിനും ഇ.ഡി അന്വേഷണത്തിനും പിന്നാലെയാണ് 2019ൽ ശിവകുമാറിനെതിരെ സി.ബി.ഐ കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

