Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോമിയോ കോളജ്...

ഹോമിയോ കോളജ് അധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്തൽ: അപ്പീൽ സുപ്രീംകോടതി തള്ളി

text_fields
bookmark_border
supreme court of India
cancel

ന്യൂ​ഡ​ൽ​ഹി: അ​ലോ​പ്പ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​രു​ടേ​തി​ന് സ​മാ​ന​മാ​യി, ത​ങ്ങ​ളു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 55ൽ​നി​ന്ന് 60 ആ​യി ഉ​യ​ർ​ത്ത​ണ​​മെ​ന്ന ഹോ​മി​യോ​പ്പ​തി അ​ധ്യാ​പ​ക​രു​ടെ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ത​ള്ളി​യ​തി​​നെ തു​ട​ർ​ന്ന് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​പ്പീ​ൽ ത​ള്ളി​യാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. സ​ർ​വി​സി​ൽ​നി​ന്ന് പി​രി​ഞ്ഞ​വ​ർ​ക്ക്, പി​ന്നീ​ട് വ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തി​യ​തി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 2010ലാ​ണ് അ​പ്പീ​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​നി​ടെ, ഹോ​മി​യോ കോ​ള​ജ് അ​ധ്യാ​പ​ക​രു​​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 60 ആ​ക്കി കേ​ര​ള സ​ർ​ക്കാ​ർ 2012ൽ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ആ​യു​ർ​വേ​ദ, ഡെ​ന്റ​ൽ കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യ​വും ഇ​തു​പോ​ലെ ഉ​യ​ർ​ത്തു​ക​യു​ണ്ടാ​യി.

തു​ട​ർ​ന്ന്, സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് ഹ​ര​ജി​ക്കാ​ർ മു​ൻ​കാ​ല പ്രാ​ബ​ല്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വി​ര​മി​ക്ക​ൽ പ്രാ​യം നി​ശ്ച​യി​ക്ക​ൽ തീ​ർ​ത്തും ന​യ​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​ത് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​ധി​കാ​ര​പ​രി​ധി​യാ​ണെ​ന്നും ജ​സ്റ്റി​സ് ഹി​മ കോ​ഹ്‍ലി, ജ​സ്റ്റി​സ് രാ​ജേ​ഷ് ബി​ന്ത​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeo college teachersSupreme Court of India
News Summary - Supreme Court dismisses appeal on raising retirement age of homeo college teachers
Next Story