Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ തിരിച്ചറിയൽ...

ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കണം; ബിഹാർ എസ്.ഐ.ആറിൽ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി

text_fields
bookmark_border
ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കണം; ബിഹാർ എസ്.ഐ.ആറിൽ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വോട്ടറുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനുള്ള 12-ാമത് രേഖയായി ആധാർ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. നിലവിൽ ബിഹാറിനെ സംബന്ധിച്ചിടത്തോളം, വോട്ടർമാർ അവരുടെ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട 11 നിർദ്ദിഷ്ട രേഖകളുണ്ട്.

2016ലെ ആധാർ നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വ്യവസ്ഥകൾ പരാമർശിച്ച ബെഞ്ച്, ആധാർ പൗരത്വത്തിന്റെ തെളിവല്ലെങ്കിലും തിരിച്ചറിയൽ രേഖയായി കണക്കാക്കാമെന്ന് പറഞ്ഞു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഒരു വോട്ടർ സമർപ്പിക്കുന്ന ആധാർ കാർഡ് നമ്പറിന്റെ ആധികാരികത കമീഷന് ഉറപ്പാക്കാൻ കഴിയുമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച ബെഞ്ച്, യഥാർത്ഥ പൗരന്മാർക്ക് മാത്രമേ വോട്ടുചെയ്യാൻ അനുവാദമുള്ളൂവെന്നും വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ യഥാർഥമാണെന്ന് അവകാശപ്പെടുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ കമീഷൻ വ്യക്തത വരുത്തണമെന്നും പറഞ്ഞു.

ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നിശ്ചയിച്ച ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കാൻ ബെഞ്ച് വോട്ടെടുപ്പ് പാനലിനോട് ആവശ്യപ്പെട്ടു. വോട്ടർമാരിൽ നിന്ന് ആധാർ കാർഡ് സ്വീകരിക്കാത്തതിന് പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ഷോകോസ് നോട്ടീസുകളെക്കുറിച്ചും സുപ്രീം കോടതി ഇ.സിയുടെ വിശദീകരണം തേടി.

എസ്‌.ഐ.ആർ പ്രകാരം ബിഹാറിൽ തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ സെപ്റ്റംബർ 1നു ശേഷം അവകാശവാദങ്ങൾ, എതിർപ്പുകൾ, തിരുത്തലുകൾ എന്നിവ സമർപ്പിക്കാമെന്ന് പോൾ പാനൽ സുപ്രീംകോടതിയെ അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ കരട് പട്ടികയിലെ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാമെന്ന് പറഞ്ഞു.

ബി.ജെ.പി ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‍ക​രി​ക്കാ​ൻ എ​സ്.​ഐ.​ആ​ർ ന​ട​പ്പാ​ക്കു​മ്പോ​ൾ അ​തി​നാ​ധാ​ര​മാ​ക്കു​ന്ന രേ​ഖ​ക​ളി​ൽ നി​ന്ന് ആ​ധാ​ർ കാ​ർ​ഡ് ഒ​ഴി​വാ​ക്ക​ണ​​മെ​ന്ന് ബി.​ജെ.​പി സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബി.​ജെ.​പി നേ​താ​വും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ ബി​ഹാ​ർ എ​സ്.​ഐ.​ആ​ർ കേ​സി​ൽ ക​ക്ഷി ചേ​ർ​ന്നാ​ണ് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. കേ​ര​ളം അ​ട​ക്കം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ട​ർ പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്ര പ​രി​ശോ​ധ​ന(​എ​സ്.​ഐ.​ആ​ർ) ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി.​ജെ.​പി​ക്ക് പ​തി​വാ​യി പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന ഉ​പാ​ധ്യാ​യ​യു​ടെ ഹ​ര​ജി.

ക​മീ​ഷ​ൻ ബി​ഹാ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ട 11 രേ​ഖ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് ഒ​രു സം​സ്ഥാ​ന​ത്തും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് ഉ​പാ​ധ്യാ​യ വാ​ദി​ച്ചു. ആ​ധാ​ർ കാ​ർ​ഡ് അ​തി​നു​ള്ള രേ​ഖ​യാ​യി പ​രി​ഗ​ണി​ക്ക​രു​തെ​ന്നും ബി.​ജെ.​പി നേ​താ​വ് വാ​ദി​ച്ചു. ഇ​തി​നെ ഖ​ണ്ഡി​ച്ച മു​തി​ർ​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്റെ 23(4)ാം വ​കു​പ്പ് പ്ര​കാ​രം ആ​ധാ​ർ കാ​ർ​ഡ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള രേ​ഖ​യാ​ണെ​ന്ന് വാ​ദി​ച്ചു. നി​ര​വ​ധി ആ​ധാ​ർ കാ​ർ​ഡു​ക​ൾ കൃ​ത്രി​മ​മാ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഉ​പാ​ധ്യാ​യ വാ​ദി​ച്ച​പ്പോ​ൾ എ​ല്ലാ രേ​ഖ​ക​ളും കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കാ​മെ​ന്ന് ജ​സ്റ്റി​സ് ജോ​യ് മ​ല്യ ബാ​ഗ്ചി പ്ര​തി​ക​രി​ച്ചു.

ബി​ഹാ​റി​ലെ എ​സ്.​ഐ.​ആ​ർ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന പ്ര​ധാ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​രാ​യ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​നും പ്ര​ശാ​ന്ത് ഭൂ​ഷ​ണും ആ​വ​ശ്യ​പ്പെ​ട്ടു. ബി​ഹാ​റി​ലെ കേ​സി​ൽ കോ​ട​തി വി​ധി വ​രു​ന്ന​തി​ന് മു​മ്പ് രാ​ജ്യ​മൊ​ട്ടു​ക്കും പൗ​ര​ത്വ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ്പാ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നും അ​തി​ന് ക​മീ​ഷ​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ഇ​രു​വ​രും വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionAadhaarVoter Roll UpdateSupreme CourtBihar SIR
News Summary - Supreme Court directs Election Commission to accept Aadhaar as 12th ID proof in Bihar voter roll revision
Next Story