Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​...

ചീഫ്​ ജിസ്​റ്റിസി​െനതിരായ പരാതി; ജഡ്​ജിമാർ ബോബ്​ഡെയെ കണ്ടത്​ നിഷേധിച്ച്​ സുപ്രീംകോടതി

text_fields
bookmark_border
Supreme court 18.07.2019
cancel

ന്യൂഡൽഹി: ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയിക്കെതിരായ പീഡന പരാതി അന്വേഷിക്കുന്ന ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെയുമായി ജസ്​റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്​, റോഹിങ്​ടൺ നരിമാൻ എന്നിവർ കൂടിക്കാഴ്​ച നടത്തിയെന്ന വാർത്ത നിഷേധിച്ച്​ സുപ്രീംകോടതി.

വെള്ളിയാഴ്​​ച രാത്രി മൂവരും കൂടിക്കാഴ്​ച നടത്തിയെന്ന വാർത്ത തെറ്റാണെന്ന്​ സുപ്രീംകോടതി പ്രസ്​താവനയിലൂടെ അറിയിച്ചു. സുപ്രീംകോടതി സെക്രട്ടറി ജനറലിൻെറ ഓഫീസ്​ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ വാർത്ത നിഷേധിച്ചത്​. പ്രമുഖ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകുന്നത്​ നിർഭാഗ്യകരമാണെന്നും സുപ്രീംകോടതി വ്യക്​തമാക്കി.

കേസിൽ സുപ്രീംകോടതിയി​െല മറ്റ്​ ജഡ്​ജിമാരുടെ അഭിപ്രായങ്ങൾ ഇല്ലാതെ ത​െന്ന ആഭ്യന്തര സമിതി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്നും പ്രസ്​താവനയിൽ പറയുന്നു.

പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ ചീഫ്​ ജസ്​റ്റിസിനെതിരായ കേസിൽ അന്വേഷണം നടത്തരുതെന്ന്​ ജസ്​റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്​, റോഹിങ്​ടൺ നരിമാൻ എന്നിവർ നിലപാട്​ സ്വീകരിച്ചിരുന്നുവെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു. അന്വേഷണ സമിതി അംഗമായ ജസ്​റ്റിസ്​ ബോബ്​ഡെ​െയ കണ്ടാണ്​ ഇരുവരും നിലപാട്​ അറിയിച്ചതെന്നായിരുന്നു റിപ്പോർട്ട്​.

പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം നടത്തിയാൽ അത്​ സുപ്രീംകോടതിയുടെ അന്തസ്സിന്​ കളങ്കമുണ്ടാക്കുമെന്നും ഇരുവരും വ്യക്​തമാക്കിയെന്ന്​ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയാണ്​ ചീഫ്​ ജസ്​റ്റിസിനെതിരെ പീഡന പരാതി ഉന്നയിച്ചത്​. രഞ്​ജൻ ഗൊഗോയിയു​െട വസതിയില ജോലി ചെയ്യുന്ന കാലത്ത്​ ജസ്​റ്റിസ്​ കയറിപ്പിടി​െച്ചന്നും എതിർത്തതോടെ ജോലിയിൽ നിന്ന്​ പുറത്താക്കുകയും പലരീതിയിൽ ഉപദ്രവിക്കുകയും ചെയ്​തുവെന്നായിരുന്നു പരാതി. സു​പ്രീംകോടതിയിലെ 22 ജഡ്​ജിമാർക്ക്​ അയച്ച കത്തിലായിരുന്നു ആരോപണം. ആരോപണം അന്വേഷിക്കൻ എസ്​.എ ബോബ്​ഡെയുടെ അധ്യക്ഷതയിൽ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. നേരത്തെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിക്ക്​ മുമ്പാകെ ഇനി ഹാജരാവില്ലെന്ന്​ പരാതിക്കാരി നിലപാടെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJISexual Harassmentmalayalam newsRanjan GogoiSA Bobde
News Summary - Supreme Court denies report that 2 judges met probe panel - India News
Next Story