Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം: ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനോട് ഹാജരാകാൻ സുപ്രീംകോടതി

text_fields
bookmark_border
വനിതാ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം: ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനോട് ഹാജരാകാൻ സുപ്രീംകോടതി
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെതിരായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം കാണിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീംകോടതി ഇടപെടൽ. ​ പൊലീസ് നടപടിയെക്കുറിച്ച് വിശദീകരണവുമായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത്.

നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇൻഡ്യ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്കെതിരെ അതിക്രമമുണ്ടായെന്ന പരാതി ഉയർന്നത്. പ്രതിഷേധക്കാരെയും സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും പൊലീസ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നു.

മാധ്യമപ്രവർത്തകരെ മർദിക്കുകയും ബലമായി നീക്കുകയും ചെയ്തെന്നാരോപിച്ച് ഫ്രീഡം സ്പീച്ച് കളക്ടീവ് സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ ഉപദ്രവിക്കരുതെന്ന് ഒക്ടോബർ 10ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് ലംഘിച്ചെന്നാണ് ഹരജിയിലെ ആരോപണം.

പ്രതിഷേധങ്ങളും പൊതുപരിപാടികളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിലവിൽ നടക്കുന്ന അന്വേഷണത്തിൽ മാധ്യമപ്രവർത്തകർക്ക് പ്രതിഷേധസ്ഥലങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവകാശം, അവരെ കസ്റ്റഡിയിലെടുക്കൽ, ബലമായി നീക്കം ചെയ്യൽ തുടങ്ങിയ വിഷയങ്ങൾ പ്രത്യേകം പരിഗണിക്കുന്നില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ വാർത്താശേഖരണത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഞായറാഴ്ച ഡൽഹി പൊലീസ് കുറഞ്ഞത് 12 മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ദി ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു, ഹിന്ദുസ്ഥാൻ തുടങ്ങിയ ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടർമാരും ഡിജിറ്റൽ വാർത്താ പ്ലാറ്റ്‌ഫോമുകളുടെ കാമറാമാൻമാരും ഉൾപ്പെടെ കുറഞ്ഞത് 12 മാധ്യമപ്രവർത്തകരെയാണ് ഡൽഹി ​പൊലീസ് കസ്റ്റഡിയിലെടുത്തത്.

വനിതാ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തെന്ന പരാതിയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് വിശദീകരണം തേടിയതോടെ, പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷയും സ്വതന്ത്രമായ വാർത്താശേഖരണത്തിനുള്ള അവകാശവും സംബന്ധിച്ച വിഷയത്തിൽ സുപ്രീംകോടതിയുടെ തുടർനടപടികൾ നിർണായകമാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Want senior Delhi officer to explain': Supreme Court on 'assault, detention' of women journalists at anti-EC stir
Next Story