Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഹിങ്ക്യൻ വിഷയം: ഹരജി ഡിസംബർ അഞ്ചിന്​ പരിഗണിക്കും

text_fields
bookmark_border
റോഹിങ്ക്യൻ വിഷയം: ഹരജി  ഡിസംബർ അഞ്ചിന്​ പരിഗണിക്കും
cancel

ഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കുന്നത്​ സംബന്ധിച്ച കേസിൽ ഹരജി പരിഗണിക്കുന്നത്​ സുപ്രീംകോടതി ഡിസംബർ അഞ്ചിലേക്ക്​ മാറ്റി. 
അഭയാർത്ഥികളെ മ്യാൻമറിലേക്ക്​ തിരിച്ചയക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളുടെ ലംഘനമാണെന്ന് ആരോപിച്ച് രണ്ട് റോഹിങ്ക്യകള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതാണ്​ നീട്ടിയത്​. റോഹിങ്ക്യൻ അഭയാർത്ഥിക​ളുടെ കേസിൽ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസ് എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസ്​  പരിഗണിച്ചിരുന്നത്​. 

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു.  
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court defers hearing in Rohingya's matter to December 5- India news
Next Story