Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി...

സുപ്രീംകോടതി പ്രതിസന്ധി: ദീപക്​ മിശ്ര നാല്​ ജഡ്​ജിമാരുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
സുപ്രീംകോടതി പ്രതിസന്ധി: ദീപക്​ മിശ്ര നാല്​ ജഡ്​ജിമാരുമായി കൂടിക്കാഴ്​ച നടത്തി
cancel

ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കിടെ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര ജസ്​റ്റിസ്​ ചെലമേശ്വർ ഉൾപ്പടെയുള്ള നാല്​ ജഡ്​ജിമാരുമായി കൂടിക്കാഴ്​ച നടത്തി. ബുധനാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ ജഡ്​ജിമാരുമായി ചീഫ്​ ജസ്​റ്റിസ്​ കൂടികാഴ്​ച നടത്തിയത്​. കൂടികാഴ്​ച ഒരു മണിക്കുർ നീണ്ട്​ നിന്നതായാണ്​ വിവരം. എന്നാൽ, പ്രശ്​നപരിഹാരത്തിന്​ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കൂടികാഴ്​ചക്ക്​ സാധിച്ചിട്ടില്ലെന്നാണ് നാല്​ ജഡ്​ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

സുപ്രീംകോടതിയിൽ വെച്ചാണ്​ ദീപക്​ മിശ്ര ജെ.ചേലമേശ്വർ, രഞ്​ജൻ ഗോഗോയ്​​, മദൻ ലോകുർ, കുര്യൻ ​ജോസഫ്​ എന്നിവരുമായി കൂടികാഴ്​ച നടത്തിയത്​. നേരത്തെ ചീഫ്​ ജസ്​റ്റിസിനെ ഇംപീച്ച്​ ചെയ്യാനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന്​ സി.പി.എമ്മും, എൻ.സി.പിയും വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെ ചീഫ്​ ജസ്​റ്റിസ്​ വിമത ജഡ്​ജിമാരുമായി കൂടികാഴ്​ച നടത്തിയത്​.

സുപ്രീംകോടതിയിൽ കേസുകൾ അനുവദിക്കുന്നതിലുൾപ്പടെ നില നിൽക്കുന്ന പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ ജസ്​റ്റിസ്​ ചേലമേശ്വറി​​​​​െൻറ നേൃത്വത്തിൽ നാല്​ ജഡ്​ജിമാർ വാർത്ത സമ്മേളനം നടത്തിയത്​. ദീപക്​ മിശ്രക്കെതിരെയും ജഡ്​ജിമാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDipak MisraFour Judgessupreme court
News Summary - Supreme Court crisis: CJI Dipak Misra meets four judges again-india news
Next Story