അയോധ്യ ഭൂമി കേസ്: സുപ്രീംകോടതി ഫെബ്രുവരി 26ന് വാദം കേൾക്കും
text_fieldsന്യൂഡൽഹി: അയോധ്യ ഭൂമി തർക്കകേസിൽ ഫെബ്രുവരി 26ന് സുപ്രീംകോടതി വാദം കേൾക്കും. ചീഫ് ജസ്റ്റ ിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുക.
26ന് രാവിലെ 10.30ന് കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡേ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്.
ജനുവരി 29ന് വാദം കേൾക്കാനിരുന്ന കേസ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ സ്ഥലത്തില്ലെന്ന് ചൂണ്ടിക്കാട്ടി മാറ്റിവെക്കുകയായിരുന്നു. അയോധ്യ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ അംഗമായിരുന്ന യു.യു. ലളിത് നേരത്തെ പിന്മാറിയിരുന്നു. തുടർന്ന് ബെഞ്ച് പുനഃസംഘടിപ്പിച്ചപ്പോൾ ജസ്റ്റിസ് എൻ.വി രമണയെയും ഒഴിവാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
