Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയെ സ്വന്തമാക്കാൻ ഭർത്താവിനെ കൊന്നു: ശരവണഭവൻ ഉടമയുടെ ശിക്ഷ ശരിവെച്ച് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: ഹോട്ടൽ തൊഴിലാളിയെ കൊന്ന കേസിൽ ശരവണഭവൻ ഹോട്ടൽ ശൃംഖലാ ഉടമ പി. രാജഗോപാലിൻെറ ജീവപര്യന്തം തടവ് സുപ ്രീം കോടതി ശരിവെച്ചു. ജൂലൈ ഏഴിന് മുമ്പായി കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.
ശരവണ ഭവൻ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ശാന്തകുമാറിനെ 2009ൽ രാജഗോപാൽ കൊന്നുവെന്നാണ് കേസ്. കേസിൽ ജീവപര്യന്തം ശിക്ഷ നൽകിയ മദ്രാസ് ഹൈകോടതി വിധിയെ രാജഗോപാൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.
തൊഴിലാളിയുടെ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യയായി വിവാഹം കഴിക്കുന്നതിനാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രൊസിക്യൂഷൻ വാദം. കൊടൈക്കനാൽ കാടുകളിലെ പെരുമാൾ മലൈയിൽ വെച്ച് ശാന്തകുമാറിനെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
