സ്റ്റെർലൈറ്റ് കമ്പനി തുറക്കാം –സുപ്രീം കോടതി
text_fieldsചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനി തുറക്കുന്നതിന് സുപ്രീംകോടതിയുടെ പച് ചക്കൊടി. മൂന്നാഴ്ചക്കകം തുറന്നുപ്രവർത്തിക്കാൻ ഡിസംബർ 15ന് ദേശീയ ഹരിത ട്രൈബ്യൂണ ൽ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. തമിഴ്നാട് സർ ക്കാറും വിവിധ സംഘടനകളുമാണ് ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകിയത്.
ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കുമെന്ന് അറിയിച്ച സുപ്രീംകോടതി, കമ്പനി തുറക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനെ സമീപിക്കാൻ മാനേജ്മെൻറിനോട് നിർദേശിച്ചു. സ്റ്റെർലൈറ്റ് കമ്പനി തുറക്കുന്നതിന് വിലക്കേർപ്പെടുത്തിയ മധുര ഹൈകോടതി ബെഞ്ചിെൻറ വിധിയും പരമോന്നത കോടതി റദ്ദാക്കി. എന്നാൽ, കമ്പനി അടച്ചുപൂട്ടിയ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിെൻറ നടപടി റദ്ദാക്കാൻ ട്രൈബ്യൂണലിന് അധികാരമുേണ്ടായെന്ന് ആരാഞ്ഞ സുപ്രീംകോടതി ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു.
സുപ്രീംകോടതി നിലപാട് തമിഴ്നാട് നിയമസഭയിലും വാദപ്രതിവാദങ്ങൾക്കിടയാക്കി. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനാണ് സഭയുടെ ശ്രദ്ധക്ഷണിച്ചത്. പ്രശ്നത്തിൽ സംസ്ഥാന സർക്കാർ നയപരമായ തീരുമാനം കൈക്കൊള്ളാത്തതാണ് ഇതിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. ആവശ്യമെങ്കിൽ റിവ്യൂ പെറ്റിഷൻ സമർപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി തങ്കമണി സഭയിൽ അറിയിച്ചു. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് നിലപാടിൽ ഉറച്ചുനിൽക്കുന്നപക്ഷം കമ്പനി മാനേജ്മെൻറ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. ഇൗ നിലയിൽ കമ്പനി ഉടൻ തുറക്കാനാവില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
