Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോം സിക്സിൽ മാറ്റം: അനുമതി നൽകിയില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി

text_fields
bookmark_border
ബി​ഹാ​ർ എ​സ്.​ഐ.​ആ​ർ പ​രി​ഗ​ണി​ക്കു​മ്പോ​ൾ മാ​റ്റം വ​ന്നി​ട്ടി​ല്ല
SIR
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​കൊ​ള്ള​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ക​ത്തു​ന്ന​തി​നി​ടെ, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ വീ​ണ്ടും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി സു​പ്രീം​കോ​ട​തി. പു​തു​താ​യി വോ​ട്ട​ർ​മാ​രെ ​ചേ​ർ​ക്കാ​നു​ള്ള ഫോം ​സി​ക്സി​ൽ മാ​റ്റം വ​രു​ത്താ​ൻ ത​ങ്ങ​ളു​ടെ അ​നു​മ​തി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ട് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​വ​ർ​ത്തി​ച്ചു.

ബി​ഹാ​റി​ലെ പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ (എ​സ്.​ഐ.​ആ​ർ) ന​ട​പ​ടി​ക​ളു​ടെ നി​യ​മ​സാ​ധു​ത​യെ​ക്കു​റി​ച്ച് മേ​യ് 27ലെ ​വി​ധി​യി​ൽ ഫോം ​സി​ക്സ് പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​​​ല്ലെ​ന്നും അ​ന്ന് കോ​ട​തി​യു​ടെ മു​ന്നി​ൽ ഈ ​വി​ഷ​യം പ​രി​ഗ​ണ​ന​ക്ക് വ​ന്നി​ട്ടി​​ല്ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഫോം ​സി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​ക വി​വ​രം ഉ​ൾ​പ്പെ​ടു​ത്താ​ൻ ഒ​രു അ​നു​മ​തി​യും ക​മീ​ഷ​ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റി​സി​ന്റെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു​ശേ​ഷ​വും, കോ​ട​തി അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഫോം ​സി​ക്സി​ലെ മാ​റ്റ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യെ അ​റി​യി​ച്ച​പ്പോ​ൾ വി​ഷ​യ​ത്തി​ൽ കോ​ട​തി വ്യ​ക്ത​ത വ​രു​ത്തു​ക​യാ​യി​രു​ന്നു.

‘ബി​ഹാ​ർ എ​സ്.​ഐ.​ആ​ർ വാ​ദം കേ​ൾ​ക്കു​​മ്പോ​ൾ ഫോം ​സി​ക്സി​ൽ അ​ധി​കം വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. ജൂ​ലൈ​യി​ലാ​ണ് ഇ.​സി.​ഐ നെ​റ്റ് പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷ​ക​ർ എ​സ്.​ഐ.​ആ​റി​ലെ അ​ധി​ക വി​വ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പു​തി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ത്. ഈ ​വി​ഷ​യം ഇ​നി പ​രി​ശോ​ധി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സി​ന്റെ ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റി​സ് ജോ​യ്മ​ല്യ ബാ​ഗ്ചി വി​ശ​ദീ​ക​രി​ച്ചു.

ഫോം ​സി​ക്സ് അ​പേ​ക്ഷ​ക​ർ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ മു​മ്പ് ന​ട​ന്ന എ​സ്.​ഐ.​ആ​റി​ന് ശേ​ഷ​മു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന അ​ധി​ക വി​വ​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി സു​പ്രീം​കോ​ട​തി അ​നു​മ​തി​യോ​ടെ ആ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു സെ​പ്റ്റം​ബ​ർ 29ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ്, കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടി​​​ല്ലെ​ന്ന കാ​ര്യം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വ്യ​ക്ത​മാ​ക്കി​യ​ത്.

ഫോം ​സി​ക്സ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത് അ​ന​ധി​കൃ​ത​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സ​ഹ ക​മീ​ഷ​ണ​ർ​മാ​ർ ത​ന്നെ വി​യോ​ജ​ന കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രം ‘ഇ​ന്ത്യ​ൻ എ​ക്സ്പ​സ്ര് പ​ത്രം പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് മാ​റ്റം കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ക​മീ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Changes to Form 6: Supreme Court Reiterates It Never Gave Permission
Next Story