കോവിഡ് പരിശോധന നിരക്ക് ഏകീകരിക്കണം– സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധനക്ക് ഒരേ നിരക്ക് ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധനക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ 2200 രൂപയും മറ്റ് ചിലയിടങ്ങളിൽ 4500 വരെയും ഈടാക്കുന്നു. നിരക്ക് നിര്‍ണയിക്കുന്നതില്‍ കോടതി ഇടപെടുന്നില്ല. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് കോവിഡ് പരിശോധനക്കുള്ള നിരക്കുകള്‍ ഏകീകരിക്കണമെന്ന് വെള്ളിയാഴ്ച ജസ്റ്റിസ് അശോക് ഭൂഷന് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. രോഗികള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ വിദഗ്ധ സമിതികള്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ചു.
ആശുപത്രികളിൽ ചികിത്സ കൃത്യമായി നടക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കാമെന്നും കോടതി വ്യക്തമാക്കി. അതിനിടെ, ഡല്‍ഹിയിലെ ആശുപത്രികള്‍ കോവിഡ് ചികിത്സക്ക് ഈടാക്കുന്ന ഉയര്‍ന്ന ചികിത്സാ നിരക്ക് കുറക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതി ആവശ്യപ്പെട്ടു. നിലവിലുള്ള നിരക്ക് മൂന്നിലൊന്നായി കുറക്കാനാണ് സമിതി നിർദേശിച്ചത്. ഐസൊലേഷന്‍ ബെഡുകള്‍ക്കുള്ള ചാര്‍ജ് 8,000 മുതല്‍ 10,000 രൂപ വരെയാക്കി നിജപ്പെടുത്തണം.
നിലവില്‍ ഇത് 24,000 മുതല്‍ 25,000 വരെയാണ്. വെൻറിലേറ്റര്‍ ഇല്ലാതെയുള്ള ഐ.സി.യു. ചാര്‍ജ് 13,000 മുതൽ -15,000 രൂപയായി കുറക്കണം. നിലവില്‍ ഇത് 34,000- മുതൽ 43,000 വരെയാണ്. 44,000 മുതൽ -54,000 രൂപ വരെ ഈടാക്കിയ വെൻറിലേറ്റര്‍ ഐ.സി.യു ചാര്‍ജ് 15000 മുതല്‍ 18,000 വരെയാക്കി കുറക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു.
‘പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ്: ഇടപെടാനാവില്ല’
ന്യൂഡൽഹി: വിദേശത്തുനിന്നും കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെയുള്ള ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാറിെൻറ നയപരമായ തീരുമാനത്തിൽ തങ്ങൾ ഇടപെടുന്നില്ലെന്ന് വെള്ളിയാഴ്ച ഹരജി പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
മാധ്യമ പ്രവർത്തകൻ കെ.എസ്.ആർ. മേനോണ് സംസ്ഥാന സർക്കാറിെൻറ നിലപാടിനെതിരെ കോടതിയെ സമീപിച്ചത്. ഹരജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും സംസ്ഥാന സർക്കാറിനേയും സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
