Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ജെ.പി പ്രതിഷേധം: കസ്റ്റഡിയിലെടുത്ത അഭിഭാഷകർക്കുവേണ്ടി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ

text_fields
bookmark_border
സി.ജെ.പി പ്രതിഷേധം: കസ്റ്റഡിയിലെടുത്ത അഭിഭാഷകർക്കുവേണ്ടി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ
cancel

ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിൽ അഭിഭാഷകർക്കെതിരെ ബലപ്രയോഗം നടത്തിയെന്ന റിപ്പോർട്ടുകളെ അപലപിച്ച സുപ്രീം കോടതി ബാർ അസോസിയേഷൻ, ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യ കാന്തിനോട് അഭ്യർഥിച്ചു. മുതിർന്നവരും യുവാക്കളുമായ നിരവധി അഭിഭാഷകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എസ്‌.സി.ബി.എ പുറത്തിറക്കിയ പ്രമേയത്തിൽ വ്യക്തമാക്കി.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജന്തർ മന്തറിലേക്ക് പോവുകയായിരുന്ന അഭിഭാഷകരെയാണ് കസ്റ്റഡിയിലായതെന്ന് വൃത്തങ്ങൾ അറിയിച്ചു. പിന്നീട്, കസ്റ്റഡിയിലെടുത്ത എല്ലാ അഭിഭാഷകരെയും മോചിപ്പിച്ചതായി എസ്‌.സി.ബി.എ ഹോണററി സെക്രട്ടറി പ്രഗ്യ ബാഗേൽ അറിയിച്ചു.

അഭിഭാഷകരെ കസ്റ്റഡിയിലെടുത്ത സാഹചര്യങ്ങളും ബലപ്രയോഗം നടത്തിയെന്ന റിപ്പോർട്ടുകളും പരിശോധിക്കണമെന്നും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും എസ്‌.സി.ബി.എ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടയിലും വോട്ടർ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6ൽ വരുത്തിയ മാറ്റങ്ങളിലും വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചാണ് സി.ജെ.പി ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Supreme Court Bar Association demands immediate intervention by Chief Justice Surya Kant on behalf of detained lawyers
Next Story