Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃണമൂൽ ചിഹ്ന തർക്കത്തിൽ എപ്പോൾ തീരുമാനമെടുക്കും? സമയപരിധി വ്യക്തമാക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി

text_fields
bookmark_border
SC Asks Election Commission for Timeline to Resolve TMC Name and Symbol Dispute
cancel

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ (ടി.എം.സി) ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ പാർട്ടിയുടെ പേരും 'പൂക്കളും പുല്ലും' അടങ്ങിയ ഔദ്യോഗിക ചിഹ്നവും മരവിപ്പിച്ച നടപടിയിൽ അന്തിമ തീരുമാനം എടുക്കാൻ എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശം നൽകി. പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച കമീഷൻ ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പാർട്ടിയിലെ തർക്കത്തിൽ അന്തിമ തീർപ്പുകൽപ്പിക്കാൻ കമീഷന് എത്ര സമയപരിധി ആവശ്യമാണെന്ന് അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡുവിനോട് കോടതി ആവശ്യപ്പെട്ടു. കേസ് വരുന്ന തിങ്കളാഴ്ച (സെപ്റ്റംബർ 28) കോടതി വീണ്ടും പരിഗണിക്കും.

ഒക്ടോബർ ആറിന് നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചതിനാൽ ഉപതെരഞ്ഞെടുപ്പ് നടപടികൾക്ക് സ്റ്റേ ആവശ്യപ്പെടുന്നില്ലെന്ന് മമത ബാനർജിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനിടെ കമീഷൻ ചിഹ്നം മരവിപ്പിച്ചത് തെറ്റായ നടപടിയാണെന്നും, ഇതുമൂലം നിയമപരമായ പരിഹാരം തേടാനുള്ള അവസരം മമതയ്ക്ക് നഷ്ടമായെന്നും സിബൽ വാദിച്ചു. 'തെളിവുകൾ ഹാജരാക്കാനും വാദം കേൾക്കാനുമായി ദിവസേനയെന്നോണം സിറ്റിംഗ് നടത്തി വിഷയം വേഗത്തിൽ തീർപ്പാക്കാൻ കമീഷന് നിർദ്ദേശം നൽകുകയാണ് ഒരുപക്ഷേ ഇവിടെ ആവശ്യമായി വരിക,' എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിരീക്ഷിച്ചു.

മമത ബാനർജി നയിക്കുന്ന വിഭാഗവും അരൂപ് റോയ് നയിക്കുന്ന വിമത വിഭാഗവും തമ്മിൽ പാർട്ടിയിൽ കടുത്ത തർക്കം ഉടലെടുത്തതിനെ തുടർന്നാണ് 1968-ലെ ഇലക്ഷൻ സിംബൽസ് ഓർഡർ പ്രകാരം തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലികമായി മരവിപ്പിച്ചത്. തുടർന്ന് ഇരുവിഭാഗങ്ങൾക്കും വെവ്വേറെ പേരുകളും ചിഹ്നങ്ങളും അനുവദിക്കുകയായിരുന്നു. സെപ്റ്റംബർ 21-നാണ് മമതയുടെ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SC Asks Election Commission for Timeline to Resolve TMC Name and Symbol Dispute
Next Story