Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സ​ർ​ക്കാ​റി​നെ​യും...

‘സ​ർ​ക്കാ​റി​നെ​യും രാ​ജ്യ​ത്തെ​യും ന​യി​ക്കാ​ൻ കോ​ട​തി ശ്ര​മി​ക്കു​ന്നു’ –ആ​േ​രാ​പ​ണ​ത്തി​ൽ രോ​ഷം പ്ര​ക​ടി​പ്പി​ച്ച്​  സു​​പ്രീം​കോ​ട​തി

text_fields
bookmark_border
‘സ​ർ​ക്കാ​റി​നെ​യും രാ​ജ്യ​ത്തെ​യും ന​യി​ക്കാ​ൻ കോ​ട​തി ശ്ര​മി​ക്കു​ന്നു’ –ആ​േ​രാ​പ​ണ​ത്തി​ൽ രോ​ഷം പ്ര​ക​ടി​പ്പി​ച്ച്​  സു​​പ്രീം​കോ​ട​തി
cancel

ന്യൂ​​ഡ​​ൽ​​ഹി: സ​​ർ​​ക്കാ​​റി​​നെ​​യും രാ​​ജ്യ​​ത്തെ​​യും ന​​യി​​ക്കാ​​ൻ കോ​​ട​​തി ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്ന ആ​േ​​രാ​​പ​​ണ​​ത്തി​​ൽ രോ​​ഷം​​പ്ര​​ക​​ടി​​പ്പി​​ച്ച്​ സു​​​പ്രീം​​കോ​​ട​​തി. ഭ​​ര​​ണ​​നി​​ർ​​വ​​ഹ​​ണ സം​​വി​​ധാ​​നം കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​തി​​രി​​ക്കു​േ​​മ്പാ​​ഴാ​​ണ്​ ജു​​ഡീ​​ഷ്യ​​റി​​ക്ക്​ കു​​റ്റ​​പ്പെ​​ടു​​ത്തേ​​ണ്ടി​​വ​​രു​​ന്ന​​ത്. ന​​ഗ​​ര​​ങ്ങ​​ളി​​ലെ ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്ക്​ അ​​ഭ​​യം ഒ​​രു​​ക്കു​​ന്ന​​തു​​സം​​ബ​​ന്ധി​​ച്ച ഹ​​ര​​ജി​​യി​​ൽ വാ​​ദം കേ​​ൾ​​ക്കു​േ​​മ്പാ​​ഴാ​​ണ്​ പ​​രാ​​മ​​ർ​​ശം. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ത്ത​​ർ​​​പ്ര​​ദേ​​ശ്​ സ​​ർ​​ക്കാ​​റി​െ​ൻ​റ സം​​വി​​ധാ​​നം പ​​രാ​​ജ​​യ​​മാ​​ണെ​​ന്ന്​   ജ​​സ്​​​റ്റി​​സു​​മാ​​രാ​​യ മ​​ദ​​ൻ ബി ​​ലോ​​ക്കൂ​​ർ, ദീ​​പ​​ക്​ ഗു​​പ്​​​ത എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബെ​​ഞ്ച്​ തു​​റ​​ന്ന​​ടി​​ച്ചു. 

‘നി​​ങ്ങ​​ളു​​ടെ ആ​​ളു​​ക​​ൾ യ​​ഥാ​​സ​​മ​​യം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​െ​​ല്ല​​ങ്കി​​ൽ, അ​​ങ്ങ​​നെ​​ത്ത​​ന്നെ പ​​റ​​യേ​​ണ്ടി​​വ​​രും’. ഞ​​ങ്ങ​​ൾ എ​​ക്​​​സി​​ക്യൂ​​ട്ടി​​വ​​ല്ല. നി​​ങ്ങ​​ൾ കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യു​​ന്നി​​ല്ലെ​​ങ്കി​​ൽ ഞ​​ങ്ങ​​ൾ ചി​​ല​​ത്​ പ​​റ​​യും. അ​​തി​െ​ൻ​റ പേ​​രി​​ൽ ജു​​ഡീ​​ഷ്യ​​റി സ​​ർ​​ക്കാ​​ർ കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യു​​ന്നു​​വെ​​ന്ന വി​​മ​​ർ​​ശ​​ന​​മാ​​ണ്​ ​ രാ​​ജ്യ​​ത്തു​​ള്ള​​ത്’’- ബെ​​ഞ്ച്​ ചൂ​​ണ്ടി​​ക്കാ​​ട്ടി.  ദീ​​ന​​ദ​​യാ​​ൽ അ​​േ​​​ന്ത്യാ​​ദ​​യ യോ​​ജ​​ന -നാ​​ഷ​​ന​​ൽ അ​​ർ​​ബ​​ൻ ലൈ​​വ്​​​ലി​​ഹു​​ഡ്​​ മി​​ഷ​​ൻ -2014 മു​​ത​​ൽ  പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, യു.​​പി സ​​ർ​​ക്കാ​​ർ ഇൗ ​​പ​​ദ്ധ​​തി​​യി​​ൽ ഒ​​ന്നും ചെ​​യ്​​​തി​​ട്ടി​​ല്ലെ​​ന്ന്​ കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു. 

ഇ​​ത്​ മ​​നു​​ഷ്യ​​രു​​ടെ ആ​​വ​​ശ്യ​​മാ​​ണെ​​ന്ന്​ അ​​ധി​​കൃ​​ത​​രു​​ടെ മ​​ന​​സ്സി​​​ൽ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന്​ യു.​​പി സ​​ർ​​ക്കാ​​റി​​നു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ അ​​ഡീ​​ഷ​​ന​​ൽ സോ​​ളി​​സി​​​റ്റ​​ർ ജ​​ന​​റ​​ൽ തു​​ഷാ​​ർ മേ​​ത്ത​​യോ​​ട്​ കോ​​ട​​തി പ​​റ​​ഞ്ഞു. താ​​മ​​സി​​ക്കാ​​ൻ സ്​​​ഥ​​ല​​മി​​ല്ലാ​​ത്ത​​വ​​ർ​​ക്ക്​ അ​​ത്​ ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ്​ പ​​റ​​യു​​ന്ന​​ത്.  2011ലെ ​​ക​​ണ​​ക്കു​​പ്ര​​കാ​​രം യു.​​പി​​യി​​ലെ ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ 1.80 ല​​ക്ഷം ഭ​​വ​​ന​​ര​​ഹി​​ത​​രാ​​ണു​​ള്ള​​ത്. ഇ​​വ​​ർ​​ക്ക്​ അ​​ഭ​​യം​​ന​​ൽ​​കാ​​ൻ സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​ർ എ​​ല്ലാം ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന്​ അ​​ഡീ​​ഷ​​ന​​ൽ സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ൽ ബോ​​ധി​​പ്പി​​ച്ചു. ഹ​​ര​​ജി ഫെ​​ബ്രു​​വ​​രി എ​​ട്ടി​​ന്​ കോ​​ട​​തി വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും.

Show Full Article
TAGS:supreme courtangeredcriticismindia newsmalayalam news
News Summary - Supreme Court angered over criticism that it is trying to run the government-india news
Next Story