Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്യോഗക്കയറ്റത്തിൽ...

ഉദ്യോഗക്കയറ്റത്തിൽ സംവരണം:സുപ്രീംകോടതി നിർദേശം കേന്ദ്ര, സംസ്ഥാന ജോലികൾക്ക് ബാധകമെന്ന് മന്ത്രി

text_fields
bookmark_border
ഉദ്യോഗക്കയറ്റത്തിൽ സംവരണം:സുപ്രീംകോടതി നിർദേശം കേന്ദ്ര, സംസ്ഥാന ജോലികൾക്ക് ബാധകമെന്ന് മന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പു​ന​രാ​രം​ഭി​ക്കാ​ൻ സു​പ്രീം​കോ​ട​തി ന​ൽ​കി​യ അ​നു​മ​തി കേ​ന്ദ്ര, സം​സ്ഥാ​ന ജോ​ലി​ക​ൾ​ക്ക് ബാ​ധ​ക​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​വി​ലാ​സ് പാ​സ്വാ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​ട​തി നി​ർ​ദേ​ശം കേ​ന്ദ്ര സ​ർ​ക്കാ​ർ ജോ​ലി​ക​ൾ​ക്ക് മാ​ത്ര​മാ​ണോ ബാ​ധ​ക​മെ​ന്ന ത​ര​ത്തി​ൽ ചോ​ദ്യ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, വി​ധി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​ൽ സം​വ​ര​ണം ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ​േപ​ഴ്സ​ന​ൽ ആ​ൻ​ഡ്​ ട്രെ​യി​നി​ങ് വ​കു​പ്പ് ഉ​ട​ൻ പു​റ​ത്തി​റ​ക്കും. കോ​ട​തി നി​ർ​ദേ​ശം സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്, നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്, സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് മ​ന്ത്രി താ​വ​ർ​ച​ന്ദ് ഗെ​ഹ്​​ലോ​ട്ട് എ​ന്നി​വ​ര​ട​ക്കം പ​ങ്കെ​ടു​ത്തു. ദ​ലി​ത്, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഒ​രു സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.  കോ​ട​തി​ക​ളു​ടെ ഉ​ത്ത​ര​വു​ക​ൾ മൂ​ലം പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്തി​ലെ സം​വ​ര​ണം നി​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും അ​ന്തി​മ​വി​ധി വ​രു​ന്ന​തു​വ​രെ സം​വ​ര​ണ​ം തുടരാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUnion governmentSC-ST reservationsupreme court
News Summary - Supreme Court allows Centre to go ahead with reservation in promotion for SC/ST employees
Next Story