Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right26 ആഴ്​ച പ്രായമുള്ള...

26 ആഴ്​ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ ​സുപ്രീം കോടതിയു​െട അനുമതി

text_fields
bookmark_border
26 ആഴ്​ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ ​സുപ്രീം കോടതിയു​െട അനുമതി
cancel

ന്യൂഡൽഹി: 26 ആഴ്​ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. കൊൽക്കത്ത സ്വദേശിനിയായ യുവതിയും ഭർത്താവുമാണ്​ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി സുപ്രീം കോടതി മുമ്പാ​െക ഹരജി സമർപ്പിച്ചത്​. ഗർഭസ്​ഥ ശിശുവിന്​ ഹൃദയ സംബന്ധിയായ പ്രശ്​നങ്ങൾ ഉണ്ടെന്ന്​ ക​െണ്ടത്തിയതിനെ തുടർന്നാണ്​ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്​. ജസ്​റ്റിസ്​ ദീപക്​ മിശ്ര, എം. ഖാൻവിൽകർ എന്നിവരടങ്ങിയ ​െബഞ്ചാണ്​ ഉത്തരവിട്ടത്​. 

മെഡിക്കൽ റിപ്പോർട്ടുകളു​െട അടിസ്​ഥാനത്തിലാണ്​ തീരുമാനം. ഗർഭം തുടരുകയാണെങ്കിൽ അമ്മക്ക്​ മാനസിക പ്രശ്​നങ്ങൾക്ക്​ സാധ്യതയുണ്ടെന്ന​ും കുഞ്ഞിനെ ജീവനോടെ ലഭിക്കുകയാ​െണങ്കിൽ ത​ന്നെ ഹൃദയത്തിന്​ ഒന്നിലേറെ ശസ്​ത്രക്രിയകൾ ആവശ്യമായി വരു​െമന്നുമായിരുന്നു മെഡിക്കൽ റിപ്പോർട്ട്​. ആദ്യ ശസ്​ത്രക്രിയ പോലും തരണം ചെയ്യാൻ ശിശുവിനാകി​െല്ലന്നും ഗർഭത്തി​​​െൻറ വളർച്ച അമ്മയുടെ ജീവന്​ ഭീഷണിയാ​െണന്നും കോടതി നിയോഗിച്ച ഏഴംഗ ​െമഡിക്കൽ ബോർഡി​​​െൻറ റിപ്പോർട്ടിലുണ്ട്​. ഇൗ റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിലാണ്​ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്​.   

നിലവിലെ ഇന്ത്യൻ നിയമ പ്രകാരം 20 ആഴ്​ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നത്​ കുറ്റകരമാണ്​. മെഡിക്കൽ റിപ്പോർട്ടുകളു​െട അടിസ്​ഥാനത്തിൽ കോടതി നേരത്തെ ആറുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുവദിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abortionfoetusmalayalam newssupreme court
News Summary - supreme court allows to abort 26 weeks pregnancy
Next Story