Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെൻട്രൽ വിസ്​റ്റ...

സെൻട്രൽ വിസ്​റ്റ പദ്ധതിക്കെതിരായ ഹരജി കേൾക്കാമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
സെൻട്രൽ വിസ്​റ്റ പദ്ധതിക്കെതിരായ ഹരജി കേൾക്കാമെന്ന്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: രാജ്യം കോവിഡി​െൻറ രണ്ടാം തരംഗത്തിൽ വലയു​േമ്പാഴും സെൻ​ട്രൽ വിസ്​റ്റ പദ്ധതിയുമായി മുന്നോട്ട്​ പോകുന്നതിനെതിരായ ഹരജികൾ കേൾക്കാമെന്ന്​ സുപ്രീംകോടതി. രണ്ട്​ ഹരജിക്കാർക്ക്​ വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ്​ ലുത്താരയോടാണ്​ ചീഫ്​ ജസ്​റ്റിസ്​ ഇക്കാര്യം അറിയിച്ചത്​. നേരത്തെ ഡൽഹി ഹൈകോടതി ഹരജികൾ കേൾക്കാൻ വിസമ്മതിച്ചിരുന്നു.

20,000 കോടി രൂപ ചെലവഴിച്ചാണ്​ സെൻട്രൽ വിസ്​ത പദ്ധതി ഡൽഹിയിൽ ഒരുങ്ങുന്നത്​. കോവിഡി​െൻറ രണ്ടാം തരംഗത്തെ തുടർന്ന്​ ഡൽഹിയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചപ്പോഴും പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക്​ അനുമതി നൽകിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തുകയും ചെയ്​തിരുന്നു.

പദ്ധതി പ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഭവനത്തി​െൻറ നിർമാണം 2022 ഡിസംബറിൽ പൂർത്തിയാവുമെന്നാണ്​ സൂചന. വൈസ്​ പ്രസിഡൻറി​െൻറ ഭവനം അടുത്ത വർഷം ​മേയിലും പൂർത്തിയാകും. ഇതിന്​ പുറമേ പുതിയ പാർലമെൻറ്​ മന്ദിരവും സെൻട്രൽ സെക്രട്ടറിയേറ്റും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtCentral Vista Project
News Summary - Supreme Court Agrees To Hear Plea To Pause Central Vista Work Amid Covid
Next Story