Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; എതിർ സത്യവാങ്മൂലത്തിന് കൂടുതൽ സമയം വേണമെന്ന് പൊലീസ്

text_fields
bookmark_border
ജൂലൈ 24ന് വീണ്ടും പരിഗണിക്കും
umar khalid 0986a
cancel

ന്യൂഡൽഹി: പൗരത്വ സമരത്തിന്​ നേതൃത്വം നൽകിയതിന്‍റെ പേരിൽ​ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. എതിർ സത്യവാങ്മൂലം സർപ്പിക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റിയത്. ജൂലൈ 24ന് വീണ്ടും പരിഗണിക്കും. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിൽ ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് എം.എം. സുന്ദരേശ് എന്നിവർ അതൃപ്തി പ്രകടിപ്പിച്ചു. ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഉമർ ഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്.

കൂടുതൽ സമയം ആവശ്യപ്പെട്ട പൊലീസ് നടപടിയെ ഉമർ ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. 'ഇതൊരു ജാമ്യാപേക്ഷയാണ്. എന്താണ് നിങ്ങൾക്ക് എതിർ സത്യവാങ്മൂലം നൽകാനുള്ളത്? രണ്ട് വർഷവും 11 മാസവുമായി ഒരാൾ ജയിലിൽ കഴിയുകയാണ്' -അദ്ദേഹം പറഞ്ഞു.

ജാമ്യാപേക്ഷ മാറ്റിവെക്കാനുള്ള ആവശ്യം അംഗീകരിച്ച കോടതി ഈ വെള്ളിയാഴ്ച തന്നെ വീണ്ടും പരിഗണിക്കുമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, അത് പോരെന്നും കൂടുതൽ സമയം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് കോടതി ഹരജി 24ലേക്ക് മാറ്റിയത്. 24ന് പരിഗണിക്കുമ്പോൾ ഒന്നോ രണ്ടോ മിനിറ്റ് മാത്രമേ കേസിനായി എടുക്കൂവെന്നും കോടതി പൊലീസിനെ അറിയിച്ചു.

ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതൽ ജയിലിൽ കഴിയുകയായിരുന്നു. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court Adjourns Hearing In Umar Khalid's Bail Plea After Delhi Police Seeks More Time to File Counter-Affidavit
Next Story