രാജ്യദ്രോഹ കേസ്: ഷർജിൽ ഇമാമിന്‍റെ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി
text_fields
ന്യൂഡൽഹി: രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട് ജെ.എൻ.യു വിദ്യാർഥി ഷർജിൽ ഇമാം സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് അടുത്തയാഴ്ചത്തേക്ക് കേസ് മാറ്റിയത്.
ഹരജിയിൽ അരുണാചൽ പ്രദേശ് സർക്കാർ നിലപാട് അറിയിക്കുന്നതിന് വേണ്ടിയാണ് കോടതിയുടെ നടപടി. ഷർജിൽ ഇമാമിന്‍റെ ഹരജിയിൽ നിലപാടറിയിക്കാൻ അസം, മണിപ്പൂർ, ഡൽഹി, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ് സർക്കാറുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹിയിലേക്ക് മാറ്റി ഒറ്റ അന്വേഷണ സംഘത്തിന് കീഴിലാക്കാൻ ഉത്തരവിടണമെന്നാണ് ഹരജിയിൽ ഷർജിൽ ഇമാം ആവശ്യപ്പെട്ടത്. അഞ്ച് എഫ്.ഐ.ആർ ആണ് ഷർജിലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഡൽഹി, ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രാജദ്രോഹ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
നിലവിൽ ഗുവാഹത്തി ജയിലിലാണ് ഷർജിൽ ഇമാം ഉള്ളത്.