ഭൂപണയ ബാങ്കിന് ആദായനികുതി ഇളവിന് അർഹത -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭൂപണയ ബാങ്ക് എന്നറിയപ്പെടുന്ന കേരള സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം സഹകരണ ബാങ്ക് അല്ലെന്നും ആദായ നികുതി ഇളവിന് അർഹമാണെന്നും സുപ്രീംകോടതി വിധിച്ചു. 1961ലെ ആദായനികുതി നിയമത്തിലെ 80ാം വകുപ്പ് പ്രകാരം നികുതി ഇളവിന് ബാങ്കിനെ പ്രാപ്തമാക്കുന്ന വിധിയിലൂടെ 600 കോടിയിലേറെ രൂപയുടെ ആശ്വാസം ബാങ്കിന് ലഭിക്കും.
ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. നിയമപ്രകാരമുള്ള ആദായ നികുതിയിളവിന് 2007-08 സാമ്പത്തിക വർഷം മുതൽ ബാങ്ക് നൽകിയ അപേക്ഷകൾ തള്ളിയതിനെതിരെ ബാങ്ക് ആദായ നികുതി ടൈബ്യൂണലിനെയും കേരള ഹൈകോടതിയെയും സമീപിച്ചിരുന്നുവെങ്കിലും തീർപ്പ് പ്രതികൂലമായിരുന്നു.
ആദായനികുതി നിയമത്തിലെ 80 പി (4) വകുപ്പിൽ പറയുന്നപോലെ ആദായനികുതി ഇളവിന് അർഹതയില്ലാത്ത സഹകരണ ബാങ്കിന്റെ പരിധിയിൽ ഈ ബാങ്കും ഉൾപ്പെടുമെന്ന് വ്യക്തമാക്കിയായിരുന്നു എതിരായ ഉത്തരവുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

