അടിയന്തര ഹരജികൾ:അധികാരം ഇനി രജിസ്ട്രാർക്ക്
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിൽ ഹരജികൾ അടിയന്തരമായി േകൾക്കുന്നതിന് ചീഫ് ജസ്റ്റിസിെൻറ കോടതിയിൽ വന്ന് പരാമർശിക്കുന്ന രീതിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അന്ത്യം കുറിച്ചു. ഇനി മുതൽ അഡ്വക്കറ്റ്സ് ഒാൺ റെക്കോഡും ജൂനിയർ അഭിഭാഷകരും രജിസ്ട്രാർ മുമ്പാകെയാണ് കേസ് അടിയന്തരമായി കേൾക്കാൻ ആവശ്യപ്പെടേണ്ടത്.
അടിയന്തരമായി ഹരജി കേൾക്കുന്നത് പരിഗണിക്കാനുള്ള അധികാരം സുപ്രീംകോടതി രജിസ്ട്രാർക്ക് നൽകിയ ചീഫ് ജസ്റ്റിസ് ഏതെങ്കിലും തരത്തിലുള്ള ആവലാതികൾ ഇൗ കാര്യത്തിലുണ്ടെങ്കിൽ അത് തനിക്ക് മുമ്പാകെ വന്ന് ബോധിപ്പിക്കാവുന്നതാണെന്നും വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ അര മണിക്കൂറോളം സമയം സാധാരണഗതിയിൽ ഹരജികൾ അടിയന്തരമായി പരിഗണിക്കുന്ന ആവശ്യം പരാമർശിക്കാൻ മാത്രം ചെലവഴിക്കാറുണ്ട്. അത് കഴിഞ്ഞാണ് അന്നത്തെ കേസ് പട്ടികയിലുള്ള കേസുകൾ പരിഗണിച്ച് തുടങ്ങുക. ഇൗ രീതിയാണ് ചീഫ് ജസ്റ്റിസ് അവസാനിപ്പിച്ചത്.
സുപ്രീംകോടതിയുടെ ഭരണപരമായ തലവൻ ചീഫ്ജസ്റ്റിസ് ആയതുകൊണ്ടാണ് അടിയന്തര പ്രാധാന്യമുള്ള ഹരജികൾ പരാമർശിക്കുന്നതും ഒന്നാം നമ്പർ കോടതിയിൽ വരുന്നതും.
അഡ്വക്കറ്റ് ഒാൺ റെക്കോഡ് വിഭാഗത്തിൽപെടുന്ന അഭിഭാഷകർക്കാണ് ഹരജി അടിയന്തരമായി ആവശ്യപ്പെടാനുള്ള അവകാശമെങ്കിലും മുതിർന്ന ജഡ്ജിമാർ പതിവായി വന്ന് കേസുകൾ പരാമർശിക്കുന്ന പ്രവണത നേരത്തേ അവസാനിപ്പിച്ചിരുന്നു. മലയാളിയായ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. പി.വി. ദിനേശിെൻറ ഇടപെടലിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് മുതിർന്നവർ അടിയന്തര ഹരജികൾ പരാമർശിക്കുന്നത് അവസാനിപ്പിച്ചത്. തുടർന്ന് ഇൗ വർഷം ജനുവരി മുതൽ അഡ്വക്കറ്റ് ഒാൺ റെക്കോഡ്സിന് പുറമെ ജൂനിയർ അഭിഭാഷകരെയും ഹരജികൾ പരാമർശിക്കാൻ അനുവദിച്ചുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
